കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പകക്കാനം കൂട്ടക്കൊല: കൊലയാളി പോലീസ് പിടിയില്‍.. നാല് പേരേയും അടിച്ചു കൊന്നതിന് പിന്നില്‍

  • By Desk
Google Oneindia Malayalam News

കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു. കൃഷ്ണനേയും കുടുംബത്തേയും കൊന്നത് മന്ത്രവാദത്തിന്‍റേയും സാമ്പത്തിക തട്ടിപ്പിന്‍റേയും പേരില്‍ തന്നെയാണെന്ന് പോലീസ് നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു.

ഇടുക്കി സ്വദേശിയായ രണ്ടുപേര്‍ ഇപ്പോള്‍ പോലീസ് പിടിയിലാണ്. കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായ അനീഷും സഹായി ലിബീഷുമാണ് കൊലനടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരേയും കൊലയ്ക്ക് സഹായിച്ചെന്ന് സംശയിക്കുന്ന ചിലര്‍ കൂടി ഉടന്‍ തന്നെ പോലീസ് പിടിയിലാകും. അനീഷും സഹായിയായ ലിബീഷും കൃഷ്ണന്‍റെ വീട്ടിലെത്തി കൊലനടത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ

നാല് പേര്‍

നാല് പേര്‍

വണ്ണപുറത്ത് മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50),മകള്‍ ആര്‍ഷ കൃഷ്ണന്‍ (21),മകന്‍ ആദര്‍ശ് (17) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. വീടിന് പിന്നില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. മൂന്ന് ദിവസമായി കൃഷ്ണനെയും കുടുംബത്തേയും വീടിന് പുറത്ത് കണ്ടിരുന്നില്ല. റബ്ബര്‍ പാലെടുക്കാത്തത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുഴിയിലെ മണ്ണ് മാറ്റി നോക്കിയപ്പോള്‍ ആണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.

മന്ത്രവാദം

മന്ത്രവാദം

മന്ത്രവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായിയായ അനീഷ് പോലീസ് പിടിയിലായത്. മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തുന്നതിന് കൃഷ്ണനെ സഹായിച്ചത് അനീഷ് ആയിരുന്നത്രേ. അനീഷും കൂട്ടുപ്രതിയും ചേര്‍ന്ന് ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവം ഇങ്ങനെ

വീട്ടിലെത്തി

വീട്ടിലെത്തി

നേരത്തേ പ്ലാന്‍ ചെയ്ത പ്രകാരം അനീഷും സഹായിയും ചേര്‍ന്ന് കൃഷ്ണന്‍റെ വീട്ടില്‍ എത്തി. കൃഷ്ണനെ പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് കൃഷ്ണനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്‍റെ ഭാര്യ സുശീലയയേും മകന്‍ അര്‍ജ്ജുനേയും മകള്‍ ആര്‍ഷേയേയും ആക്രമിച്ചു.

കത്തികൊണ്ട് കുത്തി

കത്തികൊണ്ട് കുത്തി

പിന്നീട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്‍റെ ഭാര്യ സുശീലയയേും മകന്‍ അര്‍ജ്ജുനേയും മകള്‍ ആര്‍ഷേയേയും ഇതേ ക്രാഷ് ഗാര്‍ഡ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തി. അതിനിടയില്‍ മരണം ഉറപ്പാക്കാന്‍ കൈയ്യില്‍ കരുതിയ കത്തി കൊണ്ട് എല്ലാവരേയും കുത്തുകയും ചെയ്തു.

ആര്‍ഷ എതിര്‍ത്തു

ആര്‍ഷ എതിര്‍ത്തു

ആക്രമണം പ്രതിരോധിക്കാനുള്ള ആര്‍ഷയുടെ ശ്രമത്തിനിടെ അനീഷിന് പരിക്കേറ്റിരുന്നു. എല്ലാവരും മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം അനീഷും സഹായിയും കൃഷ്ണന്‍റെ വീട്ടില്‍ നിന്ന് മടങ്ങി.

മറവു ചെയ്യാന്‍

മറവു ചെയ്യാന്‍

തിങ്കളാഴ്ച മൃതദേഹം മറവ് ചെയ്യാനായി എത്തിയപ്പോള്‍ കൃഷ്ണനും അയാളുടെ ബുദ്ധിമാന്ദ്യമുള്ള മകന്‍ അര്‍ജ്ജുനും ജീവന്‍ അവശേഷിക്കുന്നുണ്ടായിരുന്നു. ഇതോടെ കൈയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇരുവരേയും അനീഷ് അടിച്ച് കൊലപ്പെടുത്തി.

മൃതദേഹം

മൃതദേഹം

പിന്നീട് മൃതദേഹം കുഴിയെടുത്ത് അതില്‍ മൂടി. അവിടെ നിന്ന് കടന്നു കളഞ്ഞു. കൃഷ്ണന്‍റെ സന്തതസഹചാരിയായ അനീഷിന് അയല്‍വാസികള്‍ക്ക് പരിചയമുണ്ട്. ഇരുവരും എപ്പോഴും അനീഷിന്‍റെ ബൈക്കിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ കൃഷ്ണന്‍ അയല്‍വാസികളുമായി അടുപ്പം സൂക്ഷിക്കാതിരുന്നതിനാല്‍ അനീഷിന്‍റെ പേരോ മറ്റ് വിവരങ്ങളോ അയല്‍വാസികള്‍ക്ക് അറിയില്ലായിരുന്നു.

എത്തിയില്ല

എത്തിയില്ല

അതേസമയം കൃഷ്ണന്‍റേയും കുടുംബത്തിന്‍റേയും ശവസംസ്കാര ചടങ്ങിന് അനീഷ് എത്താതായതോടെയാണ് ബന്ധുക്കള്‍ അനീഷിനെ കുറിച്ച് പോലീസിനോട് പറയുന്നത്. പക്ഷേ അനീഷിന്‍റെ പേര് അറിയാതത്തിനാല്‍ ആരെന്ന് ഉറപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

ബൈക്കില്‍

ബൈക്കില്‍

താടി വെച്ച, ആര്‍​എക്സ് 100 ബൈക്കില്‍ വരുന്നയാളാണെന്ന് മാത്രമാണ് ബന്ധുക്കളും പരിസരവാസികളും പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൃഷ്ണന്‍റെ ഫോണ്‍ പരിശോധിച്ച സംഘം തിരുവനന്തപുരത്തുള്ള മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അനീഷാണ് കൃഷ്ണന്‍റെ സഹായി എന്ന് പോലീസ് കണ്ടെത്തി.

 പിടിയില്‍

പിടിയില്‍

കഴിഞ്ഞ ദിവസം രാത്രി ലിബീഷും പോലീസ് പിടിയിലായതാണ് അനീഷിനെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്. കൃഷ്ണന്‍റെ വീട്ടില്‍ നിന്നും ലഭിക്കുന്ന സ്വര്‍ണത്തിന്‍റേയും പണത്തിന്‍റേയും പാതി തരാമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണ് ലിബീഷ് അനീഷിനൊപ്പം കൊല പാതകത്തില്‍ പങ്കാളിയായത്.

കൊലയ്ക്ക് പിന്നില്‍

കൊലയ്ക്ക് പിന്നില്‍

ഒരു മന്ത്രവാദിയെ കൊലപ്പെടുത്തിയാല്‍ മരിച്ച മന്ത്രവാദിയുടെ ശക്തി കൊലയാളിക്ക് കിട്ടുമെന്നത് നൂറ്റാണ്ടുകളായുള്ള അന്ധവിശ്വാസത്തിന്‍റെ ഭാഗമായാണത്രേ കൊലനടത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അടിമാലി സ്വദേശിയായ മന്ത്രവാദി, തമിഴ്നാട് സ്വദേശി കനകന്‍ എന്നിവരും പോലീസ് പിടിയിലുണ്ടെന്നാണ് വിവരം. കൊലയാളി സംഘത്തില്‍ 16 കാരനും ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

സ്വര്‍ണവും

സ്വര്‍ണവും

കൃഷ്ണന്‍റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണവും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസില്‍ നേരത്തേ അറസ്റ്റിലായ നാല് പേര്‍ കൃഷ്ണനുമായി സാമ്പത്തിക ഇടപാടിലും മന്ത്രവാദത്തിലും ഏര്‍പ്പെട്ടിരുന്നെങ്കിലും കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയച്ചു.

മന്ത്രവാദവും

മന്ത്രവാദവും

കൊല നടത്തിയ ശേഷം ഇരുവരും ഒളിവില്‍ പോയിടത്ത് വെച്ചും ഇരുവരും മന്ത്രവാദം നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഒളിതാവളം ഒരുക്കിയത് മന്ത്രവാദിയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എറണാകുളം റേഞ്ച് ഐജി ഉടന്‍ മാധ്യമങ്ങളെ കാണും.

English summary
kampakakkanam murder two in custaday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X