കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനകമല കേസിലെ പ്രതി അറസ്റ്റില്‍; ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, ദില്ലിയിലേക്ക് മാറ്റും

Google Oneindia Malayalam News

കൊച്ചി: ഭീകരസംഘടനയായ ഐസിസുമായി ബന്ധപ്പെട്ട് രഹസ്യ യോഗം ചേര്‍ന്നുവെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. ജോര്‍ജിയയിലായിരുന്ന മുഹമ്മദ് പോളിക്കാനി എന്നയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ കൊച്ചിയിലെത്തിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് പോളിക്കാനിയെയും കോടതിയില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ഇയാളെ ദില്ലിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

i

ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കേസിലെ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. രണ്ടാംപ്രതി തൃശൂര്‍ സ്വദേശി സാലിഹിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു. മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം, മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്ന് വര്‍ഷം, തിരൂര്‍ സ്വദേശി സഫ്വാന് എട്ട് വര്‍ഷം, കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം എന്നിങ്ങനെയാണ തടവ് ശിക്ഷ.

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

വിവിധ വകുപ്പുകള്‍ പ്രകാരം വ്യത്യസ്ത തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തടവുകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. നിലവില്‍ നാല് വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലിലാണ്. ആറാം പ്രതി ജാസിമിനെ വെറുതെവിട്ടു. അഞ്ചാംപ്രതി മാപ്പ് സാക്ഷിയായിരുന്നു.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തി. കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. ബിജെപി നേതാവിനെ കൊലപ്പെടുത്താനും ആലോചിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി. 15 പേരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. 2017ല്‍ 8 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സുബ്ഹാനി എന്ന പ്രതി ഐസിസിന് വേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

English summary
Kanakamala Case: NIA Arrested one more accused, produced in Kochi Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X