സിപിഐയുടെ ലക്ഷ്യം യുഡിഎഫ്; ലീഗിന്റെ മധ്യസ്ഥതയില്‍ രഹസ്യ ചര്‍ച്ച തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎമ്മുമായും സര്‍ക്കാരുമായും നേരിട്ട് യുദ്ധം പ്രഖ്യാപിച്ച സിപിഐ ഇടതുമുന്നണിയില്‍ നിന്നും വിട്ടുപോകാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. നേരത്തെ പാതിവഴിയില്‍ നിര്‍ത്തിയ രഹസ്യ ചര്‍ച്ച പുനരാരംഭിച്ചതായി യുഡിഎഫുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മുസ്ലീം ലീഗിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.

ഭര്‍ത്താവിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ഹാദിയ; ആഹ്ലാദത്തോടെ മുസ്ലീം തീവ്ര സംഘടനകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഐ യുഡിഎഫിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ അക്കാര്യം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, അന്ന് എല്‍ഡിഎഫില്‍ ഉറച്ചുനിന്ന സിപിഐ ഇപ്പോള്‍ അവസരം മുതലെടുത്ത് യുഡിഎഫിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന.

kanam

ഭൂമി കൈയ്യേറ്റം, തോമസ് ചാണ്ടി വിഷയം ഉള്‍പ്പെടെ ഇടതുമുന്നണി അധികാരത്തിലേറിയശേഷം പലവട്ടം എല്‍ഡിഎഫിലെ പ്രബലരായ സിപിഎമ്മുമായി സിപിഐ ഉടക്കിലായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിക്കണമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ പറയുകയും ചെയ്തതോടെ കോണ്‍ഗ്രസിനോടും യുഡിഎഫിനോടും അയിത്തമില്ലെന്നുതന്നെയാണ് സിപിഐ വ്യക്തമാക്കുന്നത്.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് അടുക്കുന്നതും സിപിഐയുടെ മുന്നണി മാറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയേക്കുമെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസ് എത്തിയാല്‍ ആ കാരണം പറഞ്ഞ് സിപിഐ മുന്നണി വിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

English summary
Kanam Rajendran calls for unity of anti-communal parties

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്