വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍..രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയിരിക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കലും തൊഴിലാളികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മുന്നണിയല്ലെന്നും അദ്ദേഹം പറയുന്നു. സമരം ചെയ്തതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി ശരിയായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണം. ഇല്ലാത്ത അധികാരത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറും മുഖ്യമന്ത്രിയും അവരവര്‍ക്ക് നിര്‍ദിഷ്ടമായ അധികാര പരിധിയില്‍ നിന്ന് കാര്യങ്ങളെ സമീപിക്കണം. സെക്രട്ടറിയേറ്റില്‍ അധികാര കൈയ്യേറ്റം നടക്കുന്നുവെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

Kanam Rajendran

ബിജെപി സിപിഎം അക്രമസംഭവങ്ങള്‍ തുടരുന്നതിനിടയില്‍ സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്നാരോപിച്ച സംഭവത്തെ രൂക്ഷമായി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ഭരണാധികാരികള്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടിരുന്നു. അത്തരം നിലപാട് എടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

English summary
Kanam Rajendran's comments against Government.
Please Wait while comments are loading...