മൊയ്തീന് സംവിധായകന് എത്തിയില്ല; മനസില്‍ കറയെന്ന് കാഞ്ചനമാല
കോഴിക്കോട്: ബി പി മൊയ്തീന് സേവാ മന്ദിറിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ എത്താതിരുന്ന സിനിമാ സംവിധായകന് വിമലിനും അണിയറ പ്രവര്‍ത്തകര്‍ക്കും കാഞ്ചനമാലയുടെ വിമര്‍ശനം. ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ പോലും പരിപാടിക്കെത്താത്തത് അവരുടെ മനസിലെ കറയാണെന്ന് ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
വിമലുമായി കേസ് ഉണ്ടെങ്കിലും അവര്‍ക്ക് മുക്കത്ത് വരുന്നതിന് തടസമൊന്നുമില്ല. അവര്‍ വരുമെന്നുതന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സേവാ മന്ദിര്‍ പൂര്‍ത്തിയാകുമ്പോഴേക്കും സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും പിണക്കം മാറ്റണമെന്നും ദിലീപ് പറഞ്ഞിരുന്നതായും കാഞ്ചനമാല അറിയിച്ചു.

വിമലുമായുണ്ടായ പിണക്കത്തിന്റെ കാര്യവും അവര്‍ വിശദീകരിച്ചു. തങ്ങളുടെ പ്രണയം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്നെ തിരക്കഥ കാണിക്കണമെന്ന് വിമലിനോട് പറഞ്ഞിരുന്നു. കാണിക്കാമെന്നും അറിയിച്ചു. എന്നാല്‍ തിരക്കഥ വായിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് കാഞ്ചനമാല വ്യക്തമാക്കി.
പൂജയ്ക്കാണ് ആദ്യമായി സ്ക്രിപ്റ്റ് കൈയ്യില്‍ തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവാങ്ങുകയും ചെയ്തു പിന്നീട് വായിക്കാന്‍ തന്നെങ്കിലും വായിച്ചുതീരും മുന്‍പുതന്നെ വിമല്‍ അത് തിരിച്ചുവാങ്ങുകയായിരുന്നു. സംഭവിക്കാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുമെന്ന ഭയമുണ്ടായിരുന്നു. അതിനാണ് തിരക്കഥ ചോദിച്ചത്. എന്നാല്‍ വിമല്‍ തിരക്കഥ പൂര്‍ണമായും വായിക്കാന്‍ അനുവദിച്ചില്ല. അത് മാനസികമായ വിഷമത്തിന് ഇടയാക്കി. ഇതിനിടയിലാണ് തന്റെ സഹോദരി ആനന്ദ കനകം കോടതിയെ സമീപിച്ചത്. എന്നാല്‍ സിനിമാക്കാരോട് തനിക്കിപ്പോള്‍ പിണക്കമൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications