Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ബാങ്ക് മുൻപ്രസിഡന്റ് ഭാസുരാം​ഗനും മകനും അറസ്റ്റിൽ

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന ഭാസുരാം​ഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവരേയും ചാെവ്വാഴ്ച രാവിലെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഭാസുരാം​ഗനെ ചോദ്യം ചെയ്യുന്നത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഭാസുരാം​ഗന്റെയും മകന്റെയും മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്നാണ് ഇ ഡി അധികൃതർ പറയുന്നത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതിൽ വലിയ ക്രമക്കേട് വ്യക്തമാണ്. ഇരുവരുടെയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്ന് ഇ ഡി അറിയിച്ചു.

arrest

ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസിൽ ഇ ഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സി പി ഐ ഭാസുരാം​ഗനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ബാങ്കിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകൾ കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യ ശോഷണം ആണ് ഉണ്ടായിത് എന്നാണ് കണക്കാക്കപ്പെടുന്നത്, ഭാസുരാം​ഗനായിരുന്നു മൂന്ന് പതിറ്റാണ്ട് കാലമായി ബാങ്കിന്റെ ഭരമസമിതിയുടെ തലപ്പത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+