Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു; ഏറെ നാളായി കിടപ്പിലായിരുന്നു

ചെങ്ങന്നൂർ: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസ്സായിരുന്നു. പ്രായാധിക്യമാണ് മരണ കാരണം. ഏറെ നാളായി കിടപ്പിലായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുള്ള 500-ല്‍ അധികം ക്ഷേത്രത്തിന്റെ തന്ത്രിയായിരന്നു കണ്ഠരര് മഹേശ്വരര്.

Kandararu Maheswararu

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. വാര്‍ദ്ധക്യ ഹജമായ അവശതകളെത്തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു.

പ്രായാധിക്യം കാരണം മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്. പ്രായാധിക്യം കാരണം മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളിൽ അവസാന വാക്ക് കണ്ഠരര് മഹേശ്വരരുടേതായിരുന്നു. 1927 ജുലായ് 28നായിരുന്നു ജനനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+