ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര് വിവാദത്തില്‍! മകനെതിരെ പരാതിയുമായി അമ്മ കോടതിയിൽ
Recommended Video
കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര് വീണ്ടും വിവാദത്തില്‍. കണ്ഠരര് മോഹനരുടെ അമ്മ പരാതിയുമായി ഹൈക്കോടതിക്ക് മുന്നില്‍. ഗുരുതരമായ ആരോപണങ്ങളാണ് കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മ ദേവകി അന്തര്‍ജനം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
കണ്ഠരര് മോഹനര് പണവും കാറും തട്ടിയെടുത്തു എന്നാണ് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദ നായകൻ
ശബരിമല മുന്‍ തന്ത്രിയായ കണ്ഠരര് മോഹനര് നേരത്തെ തന്നെ വിവാദ നായകനാണ്. 2006ലെ ബ്ലാക്ക്മെയിലിംഗ് കേസിനെ തുടര്‍ന്ന് ശബരിമലയിലെ പൂജാദി കര്‍മ്മങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. തന്ത്രിയെ ഫ്ളാറ്റില്‍ എത്തിച്ച് സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഒരു സംഘം പണമടക്കം തട്ടിയെടുക്കുകയായിരുന്നു.

പരാതിയുമായി അമ്മ
ഈ കേസില്‍ കോടതി തന്ത്രിയെ വെറുതെ വിടുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. അമ്മ ദേവകി അന്തര്‍ജനം മകനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ എത്തിയതോടെ ശബരിമല മുന്‍ തന്ത്രി വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. മകനും ഭാര്യയും ചേര്‍ന്ന് തന്റെ പണവും കാറുമടക്കം തട്ടിയെടുത്തുവെന്ന് അമ്മ പരാതിയില്‍ പറയുന്നു.

പണം തട്ടിയെടുത്തു
ഫെഡറല്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരിലുണ്ടായിരുന്ന ജോയിന്റ് അക്കൗണ്ട് മകന് തന്നെ അറിയിക്കാതെ ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കണ്ഠരര് മോഹനരുടെ അച്ഛന് മഹോശ്വരര് 2018ല്‍ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ശേഷം അ്ക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 41,63,115 രൂപയാണ് തട്ടിയെടുത്തതായി പരാതി.

കാർ മറിച്ച് വിറ്റു
രോഗിയായ തനിക്ക് ഇടപാടുകള്‍ക്ക് വേണ്ടി ബാങ്കില്‍ കയറി ഇറങ്ങാനുളള ആരോഗ്യം ഇല്ലായിരുന്നു. അതിനാല്‍ മകനെ ചുമതലപ്പെടുത്തി. ഈ സാഹചര്യം മുതലെടുത്താണ് പണം മാറ്റിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും ആരോപണം ഉണ്ട്.

സംസ്ക്കാരം നടത്താൻ അനുവദിച്ചില്ല
തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട് പൊളിച്ച് നീക്കിയെന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങി മറ്റുളളവരുമായി ബന്ധപ്പെടുന്നത് തടഞ്ഞുവെന്നും ആക്ഷേപമുണ്ട്. അച്ഛന് മഹേശ്വരര് മരണപ്പെട്ടപ്പോള്‍ തന്റെ പേരിലുളള സ്ഥലത്ത് സംസ്ക്കാരം നടത്താന്‍ കണ്ഠരര് മോഹനര് അനുവദിച്ചില്ലെന്നും ആരോപിക്കപ്പെടുന്നു.

അടിയന്തര സഹായം വേണം
ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നല്കിയ പരാതി തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നും മാസം തോറും ചിലവിന് തരാന്‍ നിര്‍ദേശിക്കണം എന്നും ആവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ദേവകി അന്തര്‍ജനം മകള്‍ക്കൊപ്പമാണ് താമസം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications