കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ വാളുകൊണ്ട് വെട്ടി; മുറിപ്പാട് കാണിച്ച് കണ്ടോത്ത് ഗോപി, പോര് കനക്കുന്നു

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായിക്കെതിരായ പുതിയ ആരോപണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് അദ്ദേഹം. പിണറായി തന്നെ വാളുകൊണ്ട് വെട്ടി എന്ന് സുധാകരനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കണ്ടോത്ത് ഗോപി പറഞ്ഞു. കഴുത്തിനാണ് വെട്ടാന്‍ ശ്രമിച്ചത്. കൈകൊണ്ടു തടുത്തുവെന്ന് പറഞ്ഞ അദ്ദേഹം മുറിപ്പാട് കാണിക്കുകയും ചെയ്തു. കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്നു അന്ന് കണ്ടോത്ത് ഗോപി. ധര്‍മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റാണ്. കണ്ണൂര്‍ ഡിസിസി സെക്രട്ടറിയുമാണ്.

k

ഇന്ത്യന്‍ വ്യോമസേനയുടെ പാസിംഗ് ഔട്ട് പരേഡ്, തെലങ്കാനയിലെ ഡുണ്ടിഗല്‍ അക്കാദമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ 26 തൊഴിലാളികളെ നിയമിച്ചു. അടിയന്തരാവസ്ഥ കാലത്തായിരുന്നു ഇത്. സൊസൈറ്റി പ്രസിഡന്റ് പാണ്ഡ്യാല ഗോപാലന്‍ മാസ്റ്റര്‍ അറസ്റ്റ് ചെയ്യപ്പെട്ട വേളയിലായിരുന്നു നിയമനം. പിന്നീട് പികെവി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 26 തൊഴിലാളികളെയും പിരിച്ചുവിട്ടു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ സമരം നടത്തി. ബീഡി ആന്റ് സിഗര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ഞാനും പ്രസിഡന്റ് എന്‍ രാമകൃഷ്ണനുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

നെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്രനെഹ്രു കുടുംബത്തിലെ അഞ്ചാം തലമുറക്കാരന്‍; രാഹുല്‍ ഗാന്ധിക്ക് 51 വയസ്, പ്രതിസന്ധി നിറഞ്ഞ യാത്ര

കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചു. രാവിലെ പത്ത് മണിക്ക് ജാഥ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി ആക്രമിക്കുകയായിരുന്നു. പിണറായി വിജയന്റെ കൈവശം കൊടുവാളുണ്ടായിരുന്നു. എന്റെ കഴുത്തിന് നേരെ വെട്ടാനോങ്ങി. കൈകൊണ്ട് തടുത്തു. സമര പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പിപി മുകുന്ദനാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. കേസ് കൊടുത്തെങ്കിലും പിണറായി വിജയന്‍ സമ്മര്‍ദ്ദം ചെലുത്തി മായ്ച്ചുകളഞ്ഞു. എഫ്‌ഐആര്‍ ഇട്ടില്ലെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.

നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം

English summary
Kandoth Gopi Revelations against Pinarayi Vijayan during Emergency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X