Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയായപ്പോള്‍ മെസേജ് വന്നു.. പിറകെ കോള്‍. സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് കനി കുസൃതി

അവസരങ്ങള്‍ക്ക് വേണ്ടി സിനിമയില്‍ ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പരസ്യമായ രഹസ്യമാണ്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് നടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന തുറന്നു പറച്ചിലുകള്‍ വന്നത്. നടി പാര്‍വ്വതിയാണ് മലയാള സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ പലരും തങ്ങള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്നാണ് ഇത്തരക്കാരുടെ നിലപാടെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി കനി കുസൃതി.

മാഗസിന്‍

മാഗസിന്‍

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി കനി കുസൃതി തനിക്ക് ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. തമിഴില്‍ നിന്ന് മാത്രമല്ല മലയാള സിനിമയില്‍ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

എത്തിക്സ്

എത്തിക്സ്

പേര് പറയില്ല എന്നത് തന്‍റെ എത്തിക്സ് ആണ്. അതുകൊണ്ട് അതാരാണെന്ന് പറയില്ല. ഒരു സിനിമയില്‍ തന്നെ ഒരിക്കല്‍ നായികയായി കാസ്റ്റ് ചെയ്തു. രാത്രി ആയപ്പോള്‍ തനിക്ക് ഫോണില്‍ മെസേജുകള്‍ വന്നു തുടങ്ങി.

സിനിമ

സിനിമ

സിനിമയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെങ്കില്‍ രാവിലെ 10 മണിക്ക് വരാമെന്ന് ഞാന്‍ പറഞ്ഞു. രാത്രിയിലെ കോളുകളില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കി. നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ മാറി.

പിന്നെ

പിന്നെ

അതിന് ശേഷം കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നായിക അഭിനയിച്ചു. ഇത്തരത്തില്‍ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കനി പറയുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അഡ്ജസറ്റ് ചെയ്യാന്‍

അഡ്ജസറ്റ് ചെയ്യാന്‍

സ്കൂളില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് ചിലര്‍ വിളിച്ചിരുന്നു. അപ്പോഴും അക്കൂട്ടരില്‍ ചിലര്‍ തന്നോട് ആവശ്യപ്പെട്ടത് സംവിധായകനുമായി ചില അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തണമെന്നാണ് . അന്ന് അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു കനി വ്യക്തമാക്കി.

മലയാളി നടികള്‍

മലയാളി നടികള്‍

മലയാളത്തില്‍ കാസ്റ്റിങ്ങ് കൗച്ചുണ്ടെന്ന കാര്യം ആദ്യമായി തുറന്ന് പറഞ്ഞത് നടി പാര്‍വ്വതിയായിരുന്നു. സംവിധായകനെന്നോ നിര്‍മ്മാതാവോ എന്നില്ലാതെ അവസരങ്ങള്‍ വേണമെങ്കില്‍ ചില ആവശ്യങ്ങള്‍ നിറവേറ്റി തരണമെന്ന് പച്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തി.അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടാണ് കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

നിരവധി പേര്‍

നിരവധി പേര്‍

പിന്നാലെ പത്മപ്രിയയും കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി. പത്മപ്രിയയ്ക്ക് പിന്നാലെ ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള എന്നിവരും സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു.ലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ച് വിവാദം വന്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ വേഷം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുമ്പില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+