കണ്ണൂരില്‍ ഉടലില്ലാത്ത കൈയ്യും കൈയ്യില്ലാത്ത ഉടലും; തലയില്‍ കൈവെച്ച് പോലീസ്

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ മുന്നാംകണ്ടി വീട്ടില്‍ കെഎം സുധീര്‍ കുമാര്‍ കൊല്ലപ്പെട്ടത് 2007ലാണ്. കൊളശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമാണ് വെട്ടേറ്റുമരിച്ച നിലയില്‍ സുധീര്‍ കുമാറിനെ കണ്ടെത്തിയത്. കൈപ്പത്തി അറ്റ നിലയിലായിരുന്നു മൃതദേം.

Dead

സംഭവസ്ഥലത്തിന്റെ അധികം അകലെയല്ലാതെ ഒരു കൈപത്തി പോലീസിന് ലഭിച്ചു. അത് സുധീര്‍ കുമാറിന്റേതാണെന്നാണ് കരുതിയത്. എന്നാല്‍ ഈ കൈപ്പത്തി സുധീര്‍ കുമാറിന്റേതല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പ് വഴി പുരുഷനെ തേടുന്ന വീട്ടമ്മ; കുളിച്ചൊരുങ്ങി 17 കാരികള്‍!! കൂട്ടുനിന്ന് മാതാവ്

രണ്ട് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സുധീര്‍ കുമാറിന്റേതല്ലെങ്കില്‍ ആ കൈപ്പത്തി ആരുടേതാണ്. സുധീര്‍ കുമാറിന്റെ കൈപ്പത്തി എവിടെ? ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണിപ്പോള്‍ പോലീസ്. അതല്ലെങ്കില്‍ അന്വേഷണത്തില്‍ പാളിച്ച പറ്റിയോ? കണ്ണൂരിലെ പല കൊലപാതക കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം പോലീസ് അന്വേഷണത്തിലെ പാളിച്ചയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ വിവരങ്ങള്‍.

സൗദിയിലെ അറസ്റ്റിന് പിന്നിലെ യാഥാര്‍ഥ്യം? രാജകുടുംബത്തിന്റെ വരുമാനം ഇങ്ങനെ; കോടികളുടെ കാണാപുറം

ഫോറന്‍സിക് പരിശോധനയില്‍ മൃതദേഹത്തില്‍ നിന്നും കൈപ്പത്തിയില്‍ നിന്നും ലഭിച്ച രക്തസാംപിളുകള്‍ ചേരുന്നില്ലത്രെ. ഈ സാഹചര്യത്തില്‍ വൈരുധ്യം സംബന്ധിച്ച് വിശദമായ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന തിരുവനന്തപുരം ഫോറന്‍സിക് ലാബിനോട് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിപി ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

പോലീസ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചു. മൃതദേഹവും കൈപ്പത്തിയും ചേര്‍ന്നില്ലെങ്കിലും ഒരുപാട് ചോദ്യങ്ങള്‍ക്ക് പോലീസ് മറുപടി പറയേണ്ടി വരും. അതേസമയം, ഫോറന്‍സിക് ലാബില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമമുണ്ടായോ? സുധീര്‍ കുമാറിന്റെ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ തിരിമറി നടന്നോ എന്നീ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

English summary
Dead body and Chopped hand did not match in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്