കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ളുമോ കൊള്ളുമോ? കരുണ'യില്‍ ഗവര്‍ണറുടെ കാരുണ്യം തേടി സര്‍ക്കാര്‍.. നിലപാട് നിര്‍ണായകം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് ഇന്ന് നിര്‍ണായകമാകും. കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയ ബില്‍ നിയമവകുപ്പിന് കൈമാറിയ ശേഷം ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയിരുന്നെങ്കിലും ബില്ലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെ തിരുമാനം. അതിനാല്‍ തന്നെ ഗവര്‍ണര്‍ എന്ത് നടപടിയെടുക്കുമെന്നതാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

'കരുണയിൽ കരണത്തടി' കിട്ടിയെങ്കിലും മുന്നോട്ട് പോകുമെന്ന് സർക്കാർ! പ്രതീക്ഷയില്ലെന്ന് വിദ്യാർത്ഥികൾ'കരുണയിൽ കരണത്തടി' കിട്ടിയെങ്കിലും മുന്നോട്ട് പോകുമെന്ന് സർക്കാർ! പ്രതീക്ഷയില്ലെന്ന് വിദ്യാർത്ഥികൾ

pinsada

ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സും കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിനല്ല ബില്ലിനാണ് സ്റ്റേ എന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം തന്‍റെ മുന്നിലെത്തിയ ബില്‍ പരിശോധിച്ചശേഷം ഗവര്‍ണര്‍ക്ക് തിരിച്ചയക്കാം. ഗവര്‍ണര്‍ ഒപ്പിട്ടാലും മെഡിക്കല്‍ കൗണ്‍സില്‍ ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തേക്കും. അത്തരം ഒരു സാഹര്യം വന്നാല്‍ സുപ്രീം കോടതി ഒരുപക്ഷേ നിയമം അസാധുവാക്കാനും സാധ്യത ഉണ്ട്.

സ്വാശ്രയ മെഡിക്കൽ പ്രവേശനം സാധൂകരിച്ചുള്ള ബിൽ കഴിഞ്ഞദിവസമാണ് നിയമസഭയിൽ പാസാക്കിയത്.വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന സർക്കാർ നേരത്തെ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഓർഡിനൻസിനെ ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. ചട്ടവിരുദ്ധ പ്രവേശനത്തെ സാധൂകരിക്കാനായി സംസ്ഥാന സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ പറഞ്ഞത്. ഈ ഓർഡിനൻസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി സൂചന നൽകിയതിന് പിന്നാലെയാണ് അത് മറികടക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സ് പാസാക്കിയത്.പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് നിയമസഭയിൽ സ്വാശ്രയ പ്രവേശന ബിൽ പാസായത്.

സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?

English summary
kannur karuna medical collage case govts to move on with bill waiting for governers approval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X