രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി;അഫ്സ്പ നടപ്പാക്കുന്നതിനോട് യോജിപ്പില്ല...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അതേസമയം, കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന ബിജെപി ആവശ്യത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ല. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപിയുടേത് ഫാസിസ്റ്റ് നയമാണെന്നും ആരോപിച്ചു.

pinararayivijayan

ഭരണഘടനാ ചുമതലയാണ് ഗവര്‍ണര്‍ നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

English summary
CM Pinarayi vijayan's explanation about kannur murder in assembly.
Please Wait while comments are loading...