കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം! മുസ്ല്യാരും പാചകക്കാരനും പിടിയിൽ, 13കാരനെ ഒരുമിച്ച്...
പെരുമ്പ ചിറ്റാരിക്കൊവ്വൽ മസ്ജിദിലെ ദർസിലാണ് 13കാരനായ വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടത്.
കണ്ണൂർ: പള്ളി ദർസിൽ വെച്ച് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെയും പാചകക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ പെരുമ്പ ചിറ്റാരിക്കൊവ്വൽ മസ്ജിദിലെ ദർസിലാണ് 13കാരനായ വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടത്.
കാസർകോട് സ്വദേശിയായ വിദ്യാർത്ഥിയെ ജൂൺ മുതൽ നാലു മാസത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദർസ് അദ്ധ്യാപകൻ പഴയങ്ങാടി മാട്ടൂൽ നോർത്തിലെ വിപി സയ്യിദ് ഫാളിൽ(28), ദർസിലെ പാചകക്കാരൻ തിരുവട്ടൂർ വായാട്ടെ എംകെ സിദ്ദീഖ്(31) എന്നിവരെയാണ് പയ്യന്നൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

പള്ളി ദർസ്...
പയ്യന്നൂർ പെരുമ്പ ചിറ്റാരിക്കൊവ്വൽ മസ്ജിദിനോട് ചേർന്നുള്ള ദർസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്.

മാസങ്ങളോളം...
ദർസിൽ താമസിച്ച് പഠിക്കുന്ന 13കാരനായ വിദ്യാർത്ഥിയെ ജൂൺ മുതൽ ഇരുവരും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.

അദ്ധ്യാപകനും പാചകക്കാരനും...
പള്ളി ദർസിലെ അദ്ധ്യാപകനായ പഴയങ്ങാടി മാട്ടൂൽ നോർത്തിലെ വിപി സയ്യിദ് ഫാളിലും, ദർസിലെ പാചകക്കാരനായ തിരുവട്ടൂർ വായാട്ടെ എംകെ സിദ്ദീഖും ഒരുമിച്ചാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചിരുന്നത്.

രക്ഷിതാക്കൾ...
കാസർകോട് സ്വദേശിയായ വിദ്യാർത്ഥി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം ബന്ധുക്കളോട് പറഞ്ഞത്. ഇതോടെയാണ് ദർസിനുള്ളിൽ നടന്ന ക്രൂരതയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ചൈൽഡ് ലൈനിൽ...
ദർസിൽ നടന്ന പീഡനത്തെക്കുറിച്ച് കുട്ടി പുറത്ത് പറഞ്ഞതോടെ ബന്ധുക്കൾ കാസർകോട് ചൈൽഡ് ലൈനിൽ പരാതി നൽകി.

പോലീസ് കേസും...
കാസർകോട് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

റിമാൻഡിൽ...
ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications