Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ല

ആഴ്ചകള്‍ക്കകം മാമ്പറത്ത് നിന്ന് മൂന്ന് തവണയാണ് ബോംബുകള്‍ പോലീസ് പിടിച്ചെടുത്തത്.

Recommended Video

cmsvideo
    ഇത് കണ്ണൂരിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തത് ഷുഹൈബ് കേസിലെ ഈ മാരകായുധം | Oneindia Malayalam

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന മൊഴി വിശ്വസിക്കാമോ? വെട്ടിപ്പരിക്കേല്‍പ്പിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പക്ഷേ, അങ്ങനെ വിശ്വസിക്കാന്‍ പ്രയാസമാണ്.

    അക്രമികള്‍ ഉപയോഗിച്ചെന്ന് പോലീസ് കരുതുന്ന ആയുധം വളരെ മാരകമായതാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇത്തരം ആയുധങ്ങളാണ് കണ്ടെത്തിയത്. ഇതാകട്ടെ, നേരത്തെ കണ്ണൂരില്‍ കണ്ടിട്ടില്ലാത്തതുമാണ്. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കണ്ടെടുക്കുന്ന ആയുധങ്ങളല്ല ഇപ്പോള്‍ റെയ്ഡില്‍ കിട്ടിയിരിക്കുന്നത്...

    പ്രതികളുടെ മൊഴി പ്രകാരം

    പ്രതികളുടെ മൊഴി പ്രകാരം

    തില്ലങ്കേരി ആകാശും റിജിന്‍ രാജുമാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നല്‍കിയ മൊഴി പ്രകാരമാണ് പോലീസ് വിവധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞദിവസം ചില ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

    മാമ്പറത്തുനിന്ന്

    മാമ്പറത്തുനിന്ന്

    തില്ലങ്കേരി മാമ്പറത്തുനിന്നാണ് കണ്ണൂരില്‍ ഇതുവരെ ഉപയോഗിച്ചതായി കാണാത്ത ആയുധങ്ങള്‍ ലഭിച്ചത്. ഇതുതന്നെയാണ് ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എന്ന വ്യക്തമല്ല. പോലീസ് ഇക്കാര്യം സംശയിക്കുന്നു.

    രക്ഷപ്പെടാന്‍ പ്രയാസം

    രക്ഷപ്പെടാന്‍ പ്രയാസം

    പക്ഷേ, ഈ ആയുധമുപയോഗിച്ച് ആക്രമിച്ചാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. അഥവാ രക്ഷപ്പെട്ടാലും ദുരിത ജീവിതമായിരിക്കും ഫലം. ഈ ആയുധങ്ങള്‍ അക്രമികള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസ് പരിശോധിച്ചുവരുന്നത്.

    വ്യാപകമായി റെയയ്ഡ്

    വ്യാപകമായി റെയയ്ഡ്

    കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി റെയയ്ഡ് നടത്തുകയാണ് പോലീസ്. ഷുഹൈബിന്റെ കൊലയാളികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിലാണ് പ്രധാന പരിശോധന.

    ബോംബുകള്‍ക്കൊപ്പം കിട്ടിയത്

    ബോംബുകള്‍ക്കൊപ്പം കിട്ടിയത്

    ഇതിന്റെ ഭാഗമായിട്ടാണ് തില്ലങ്കേരി മാമ്പറത്ത് ദിവസങ്ങള്‍ക്ക് മുമ്പ് റെയ്ഡ് നടത്തിയത്. ബോംബുകള്‍ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു. ഇതോടൊപ്പമാണ് മാരകമെന്ന് പോലീസ് പറയുന്ന ആയുധങ്ങളും ലഭിച്ചത്.

    പല്‍ചക്രം ഉപയോഗിച്ച്

    പല്‍ചക്രം ഉപയോഗിച്ച്

    ബൈക്കിന്റെ ചെയിന്‍ സോക്കറ്റ് ഭാഗമായുള്ള പല്‍ചക്രം ഉപയോഗിച്ചാണ് ഈ ആയുധമുണ്ടാക്കിയിരിക്കുന്നത്. പല്‍ചക്രം പകുതി മുറിച്ചെടുത്ത് ഇരുമ്പ് പൈപ്പില്‍ വിളക്കി പിടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

    മഴു ഉപയോഗിക്കുന്ന രീതി

    മഴു ഉപയോഗിക്കുന്ന രീതി

    ഇങ്ങനെയുള്ള മൂന്ന് ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. മഴു ഉപയോഗിക്കുന്ന രീതിയിലാണ് ഈ ആയുധം ഉപയോഗിക്കുക. വെട്ടേറ്റല്‍ അസ്ഥികള്‍ പൊടിഞ്ഞുപോകും.

    ആദ്യ വെട്ടില്‍ തന്നെ

    ആദ്യ വെട്ടില്‍ തന്നെ

    ഷുഹൈബിന്റെ കാലിനാണ് അക്രമികള്‍ ആദ്യം വെട്ടിയത്. ഈ വെട്ടില്‍ തന്നെ യുവാവ് വീണിരുന്നു. പിന്നീട് തുടര്‍ച്ചയായി കാലില്‍ തന്നെയായിരുന്നു വെട്ടിയത്.

    ഷുഹൈബ് തടഞ്ഞു

    ഷുഹൈബ് തടഞ്ഞു

    നെഞ്ചിലേക്ക് വെട്ടാനുള്ള അക്രമികളുടെ ശ്രമം ഷുഹൈബ് ബെഞ്ച് ഉപയോഗിച്ച് തടുക്കുകയായിരുന്നു. ചിലത് കൈകള്‍ കൊണ്ടും. അതാണ് കൈകളില്‍ പരിക്കേല്‍ക്കാന്‍ കാരണമെന്ന് ഡോക്ടര്‍മര്‍ പറയുന്നു.

    അസ്ഥികള്‍ തകര്‍ന്നിരുന്നു

    അസ്ഥികള്‍ തകര്‍ന്നിരുന്നു

    ഷുഹൈബിന്റെ കാലിന്റെ അസ്ഥികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. തില്ലങ്കേരിയില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളാണ് അക്രമികള്‍ ഉപയോഗിച്ചതെങ്കില്‍ എല്ലുകള്‍ ഒടിയുമെന്ന് തീര്‍ച്ച. മാത്രമല്ല, പരിക്കേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്ക് വേഗത്തില്‍ തുന്നിച്ചേര്‍ക്കാനും കഴിയില്ല.

     രഹസ്യവിവരം

    രഹസ്യവിവരം

    ഇത്തരത്തിലുള്ള മൂന്ന് ആയുധങ്ങളാണ് തില്ലങ്കേരിയില്‍ നിന്ന് മുഴക്കുന്ന് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് കണ്ടെത്തിയത്. ജനവാസം കുറഞ്ഞുള്ള മേഖലകളില്‍ വ്യാപകമായി ബോംബുകളും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

    മൂന്ന് തവണ

    മൂന്ന് തവണ

    ആഴ്ചകള്‍ക്കകം മാമ്പറത്ത് നിന്ന് മൂന്ന് തവണയാണ് ബോംബുകള്‍ പോലീസ് പിടിച്ചെടുത്തത്. കണ്ണൂരില്‍ രാഷ്ട്രീയ അക്രമികള്‍ ഉപയോഗിക്കുന്ന മറ്റൊരു ആയുധം ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ബ്ലേഡ് ആണ്. ഇത്തരം ആയുധങ്ങളും പോലീസ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+