Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിൽ ചാടിയാൽ ഇനി പിടിവീഴും, തടവുകാരെ 'പൂട്ടാൻ' ഡിജിറ്റൽ വാച്ചുമായി കേരള പോലീസ്, രാജ്യത്ത് ആദ്യം

കണ്ണൂര്‍: തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍. സര്‍ക്കാര്‍ അനുമതിയോടെ ട്രയല്‍ റണ്ണിങ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയില്‍ ചാടിയാല്‍ തടവുകാരന്റെ കൈയില്‍ ധരിപ്പിച്ച വാച്ച് അറിയിക്കും.

പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃക പദ്ധതി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജയില്‍ ഡിഐജി എംകെ വിനോദ്കുമാര്‍ പറഞ്ഞു.എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്.

kannur

തടവുകാര്‍ പുറത്ത് പോകുമ്പോളാണ് വാച്ച് ധരിപ്പിക്കും, കൈവിലങ്ങിന് പകരമാണ് വാച്ച്. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്റെ ജിപിഎസ് വിവരങ്ങള്‍ ട്രാക്കര്‍ നിരീക്ഷണത്തില്‍ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്. ലോഹം കൊണ്ട് നിര്‍മ്മിച്ച വാച്ച് പ്രത്യേക താക്കോല്‍ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.

തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജയിലിനുള്ളിലെ സിസ്റ്റത്തില്‍ ആ നിമിഷം അറിയും. പേര്, ജയില്‍ നമ്പര്‍, ലൊക്കേഷന്‍ മാപ്പ്, ബാറ്ററിനില, ഹൃദയസ്പന്ദനം എന്നീ വിവരങ്ങള്‍ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും. കേരള പ്രിസണ്‍ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയല്‍ റണ്ണിങ്ങിന്റെ അടങ്കല്‍ തുക.

സമീപകാലത്തായി ജയിൽ ചാടുന്ന പ്രതികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തടവുകാരെ പൂട്ടാൻ പോലീസിന്റെ പുതിയ നീക്കം. കോഴിക്കോട് വടകരയില്‍ കഞ്ചാവ് കേസ് പ്രതി കഴിഞ്ഞയാഴ്ച ജയില്‍ ചാടിയിരുന്നു. വടകര സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന താമരശേരി ചുങ്കം സ്വദേശി ഫഹദാണ് (25) ആണ് ജയില്‍ ചാടിയത്. സബ്ജയിലില്‍ ടോയ്ലെറ്റിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. പുറത്തുകടന്ന ഇയാള്‍ പഴയ ട്രഷറി കെട്ടിടം വഴിയാണ് കടന്നുകളഞ്ഞത്.

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതിയും കഴിഞ്ഞ മാസം ജയിൽ ചാടിയിരുന്നു. ജയിൽ അടുക്കളയിൽ നിന്നും പലക വച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോടുള്ള തൊട്ടാണ് അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നായിരുന്നു പോലീസിൻ്റെ അനുമാനം.രാവിലെ സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.

ജയിൽ പരിസരത്ത് തന്നെയാണ് ക്രൈംബ്രാഞ്ച് ഓഫീസും എസ്.പി ഓഫീസും വിജിലൻസ് ഓഫീസും സ്ഥിതി ചെയ്യുന്നതെങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയലിലും കഴിഞ്ഞ മാസം പ്രതി ജയിൽ ചാടാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം കണ്ട പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിച്ചിരുന്നു.

ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+