കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെയാണ് കാന്തപുരം മോഡിയെ പിന്തുണച്ചത്?

Google Oneindia Malayalam News

കോഴിക്കോട്: കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാരെക്കുറിച്ച് അറിയാവുന്നവരെല്ലാം ഈ വാര്‍ത്ത കേട്ട് ഞെട്ടിക്കാണണം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പിന്തുണച്ചു എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത ഇങ്ങനെ പുറത്തുവിട്ടത് മീഡിയ വണ്‍ ചാനലാണ്. എ പി അബ്ദുള്ളക്കുട്ടി, കെ എം ഷാജി തുടങ്ങിയ ഇളമുറക്കാരെപ്പോലല്ല, കേരളത്തിലെ പ്രമുഖ മുസ്ലിം നേതാവായ എ പി മുസ്ലിയാര്‍ മോഡിയെ എങ്ങിനെ പിന്തുണച്ചു എന്നാണ് കേട്ടവരെല്ലാവരും ചിന്തിച്ചത്.

എന്നാല്‍ സത്യമെന്താണ്? റോഡ് നന്നാക്കുന്നവരെയും കൃഷി നടത്തുന്നവരെയും അംഗീകരിക്കും എന്നും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മോഡിയെയും അംഗീകരിക്കും എന്നാണ് കാന്തപുരം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഈ കൂട്ടത്തില്‍ മോഡി ഉള്‍പ്പെടുന്നുണ്ടോ എന്ന അടുത്ത ചോദ്യത്തിന് ഞാന്‍ അവിടെപ്പോയി നോക്കിയിട്ടില്ല എന്നാണ് മുസ്ലിയാരുടെ മറുപടി.

kanthapuram

കേരളശബ്ദത്തില്‍ അഭിമുഖം അച്ചടിച്ച കണക്കിന് കാന്തപുരത്തിനെതിരെ എതിര്‍പ്പുമായി ഇ കെ സുന്നി വിഭാഗം രംഗത്തെത്തി. ഗുജറാത്ത് സര്‍ക്കാര്‍ മര്‍ക്കസ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ നന്ദി കാണിക്കുകയാണ് കാന്തപുരം മുസ്ലിയാര്‍ ചെയ്യുന്നതെന്നാണ് ഇ കെ വിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍. മോഡി സര്‍ക്കാറിന്റെ സഹായം ഗുജറാത്തിലെ സ്‌കൂളുകള്‍ക്ക് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പോളിസിയാണ് അതെന്നും മോഡി സര്‍ക്കാര്‍ എന്ന നിലയ്ക്കല്ല എന്നുമായിരുന്നു കാന്തപുരത്തിന്റെ മറുപടി.

അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയില്‍ എ പി വിഭാഗത്തില്‍ത്തന്നെ ഒരു കൂട്ടര്‍ക്ക് പ്രതിഷേധമുണ്ട് എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അബുദുള്ളക്കുട്ടിയെയും ഷാജിയെയും പോലല്ല സംഘടനയുടെ അഭിപ്രായം എന്ന നിലയ്ക്കാണ് കാന്തപുരം അഭിപ്രായങ്ങള്‍ പറയുന്നത് എന്നും അതുകൊണ്ട് തന്നെ അത് കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജമാ അത്തെ ചാനലില്‍ വന്ന വാര്‍ത്ത വെറും ഉണ്ടയില്ലാ വെടിയാണെന്നും അഭിമുഖത്തില്‍ വിവാദമാക്കാന്‍ ഒന്നുമില്ലെന്നുമുള്ള വാദമവുമായി എ പി പത്രമായ സിറാജും രംഗത്തുവന്നിട്ടുണ്ട്.

English summary
Media One report says that Kanthapuram A. P. Aboobacker Musalyar support Gujarat CM Narendra Modi in his interview with Keralashbdam magazine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X