Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ബില്ലിനെതിരെ കാന്തപുരം സുപ്രീംകോടതിയിലേക്ക്; രാജ്യവ്യാപക പ്രതിഷേധം

കോഴിക്കോട്: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് നടന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവേചനമെന്ന് കേന്ദ്രം വിശദീകരിക്കണം. ബില്ല് ഒരിക്കലും അംഗീകരിക്കാനാകില്ല. രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടുമെന്നും കാന്തപുരം പറഞ്ഞു.

Ap

അതേസമയം, ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഇന്ന് രാവിലെ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു. പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിത്.

മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അറിയിച്ചു. പാര്‍ലമെന്റ് ബില്ല് പാസാക്കിയത് വന്‍ ദുരന്തമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായണ് ബില്ല്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി പറഞ്ഞു.

Recommended Video

cmsvideo
    Citizenship Amendment Bill: India's new 'anti-Muslim' law causes uproar | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+