ക്യാമറ ചതിച്ചില്ല, കരിപ്പൂരിലെ കുറ്റക്കാര്‍ ക്യാമറയില്‍ കുടുങ്ങിയെന്ന് എഡിജിപി, പുതിയ ദൃശ്യങ്ങള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന് വെടിയേറ്റ് മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ആദ്യം തര്‍ക്കത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയം സംഭവത്തില്‍ കുറ്റം ചെയ്തത് ആരാണെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്ന് വ്യക്തമാണെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി.
ഇരു വിഭാഗവും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് ഫയര്‍ ആന്റ് സേഫ്ടി ഉദ്യോഗസ്ഥന് അജിത് കുമാര്‍ വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥര്‍ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിയെ മര്ദ്ദിയ്ക്കുന്നതോടെയാണ് സംഘര്‍ഷത്തിന് തുടക്കം.

സംഘര്‍ഷത്തിന്റെ വളരെ ചെറിയ ദൃശ്യം മാത്രമാണ് പുറത്ത് വന്നത്. വെടിവയ്ക്കുന്നതുള്പ്പടെയുള്ള ദൃശ്യങ്ങള്‍ മറ്റൊരു സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. ആ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. വെടിയൊച്ച മാത്രമാണ് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നത് .
വെടിയേറ്റ് മരിയ്ക്കുന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ശരത് സിങ് യാദവിനേയും ദൃശ്യങ്ങളുടെ തുടക്കത്തില്‍ കാണാം. ഉദ്യോഗസ്ഥര്‍ ഒടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് . സിസിടിവി ദൃശ്യങ്ങളാണ് പ്രാഥമിക തെളിവുകള്‍. സംഭവത്തില്‍ ഇരുകൂട്ടരേയും ന്യായീകരിയ്ക്കാനാവില്ലെന്നും എഡിജിപി പറഞ്ഞു .
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications