രഞ്ജിനി ഹരിദാസ് കര്‍ണാടകയിലായിരുന്നെങ്കില്‍ ഇതു വല്ലതും നടക്കോ? ഇതറിയുന്പോള്‍ പോകുമോ?
കോഴിക്കോട്: കേരളത്തില്‍ തെരുവ് നായ പ്രശ്‌നം പരിഹരിയ്ക്കപ്പെടാതെ കൂചുതല്‍ വിവാവദങ്ങളിലേയ്ക്ക് പോകുമ്പോള്‍ നായപിടുത്ത സേവനക്കാര്‍ ഒന്നടങ്കം സേവനങ്ങളുമായി അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലേയ്ക്ക്. കേരളത്തിനൊപ്പം തന്നെ തെരുവ് നായ ശല്യം അതിരൂക്ഷമായ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ കേരളത്തിലെ നായപിടുത്തക്കാരെ ഫലപ്രദമായി ഉപയോഗിയ്ക്കുന്നതും കര്‍ണാടക തന്നെയാണ്.
കോഴിക്കോട് നിന്നുള്ള നായപിടുത്തക്കാരുടെ സേവനം ഉപയോഗിച്ചാണ് കര്‍ണാടക തെരുവ് നായ ശല്യം പരിഹരിയ്ക്കുന്നത്. മുന്നൂറോളം പേരാണ് ഇത്തരത്തില്‍ കര്‍ണാടകയില്‍ ജോലി ചെയ്യുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച പ്രതിഫലം കിട്ടാന്‍ കാലതാമസം നേരിടുന്നില്ല എന്നതും ഇവരെ അന്യ സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു.
പട്ടിയെ കൊല്ലണോ അതോ പട്ടിയുടെ കടി കൊള്ളണോ എന്ന കാര്യത്തില്‍ കേരളത്തില്‍ ഇതുവരേയും താരുമാനം ആകാത്ത സ്ഥിതിയ്ക്ക് തങ്ങളുടെ സേവനം കര്‍ണാടകയ്ക്ക് നല്‍കുന്നതില്‍ നായപിടിത്തുക്കാര്‍ക്കും വിരോധമില്ല .

കേരളത്തില്‍
കേരളത്തില്‍ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും അതിരൂക്ഷമായ തെരുവ് നായ ശല്യം ഉണ്ട്. എന്നാല്‍ തെരുവ് നായ്ക്കളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനത്തിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.

മൃഗസ്‌നേഹികള്‍
മൃഗസ്‌നേഹികളുടെ എതിര്‍പ്പ് ഒരുപക്ഷത്ത്, മറുപക്ഷത്ത് തെരുവ് നായ്ക്കളെ എങ്ങനെ ഒഴിവാക്കുമെന്നതിനെപ്പറ്റി അധികൃതര്‍ക്ക് അറിവില്ല .

കേരളത്തില്‍ നിന്നും
കോഴിക്കോട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്നുള്ള നായപിടുത്തക്കാരെ ഉപയോഗിച്ച് ഫലപ്രദമായി തെരുവ് നായ ശല്യം പരിഹരിയ്ക്കുകയാണ് കര്‍ണാടക

പ്രതിഫലം
കേരളത്തില്‍ ഒരു നായയ്ക്ക് 75 രൂപ പ്രതിഫലം കിട്ടുമ്പോള്‍ കര്‍ണാടകത്തില്‍ 250 രൂപയാണ് കിട്ടുന്നത്. മികച്ച പ്രതിഫലവും കര്‍ണാടകത്തിലേയ്ക്ക് പോകാന്‍ കേരളത്തിലെ നായപിടുത്തക്കാരെ പ്രേരിപ്പിയ്ക്കുന്നു

വന്ധ്യംകരണം
കേരളത്തില്‍ പിടികൂടുന്ന നായകളെ വന്ധ്യംകരണം ചെയ്ത് വിടുകയാണ് പതിവ്്

കര്‍ണാടകയില്‍
കര്‍ണാടകത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിടുകയാണ് പതിവ്












Click it and Unblock the Notifications