കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുവോട് ചിറയെ കതിരണിയിക്കാൻ അബാലവൃദ്ധം പാടത്തേക്കിറങ്ങി

  • By Desk
Google Oneindia Malayalam News

മേപ്പയൂർ: കോഴിക്കോടിന്റെ പ്രധാന പാടശേഖരങ്ങളിലൊന്നായിരുന്ന വർഷങ്ങളായി കൃഷിയിറക്കാതെ ഇട്ടിരുന്ന കരു വോട് കണ്ടം ചിറയിലെ 300 ഏക്കറോളം തരിശ് പാടത്ത് ജനകീയ കൂട്ടായ്മയിൽ വീണ്ടും കൃഷിയിറക്കാൻ മേപ്പയ്യൂർ ഒന്നടങ്കം വയലിലേക്കിറങ്ങി. അവളപാണ്ടിയിൽ ജനകീയ കൂട്ടായ്മയിൽ കൃഷി ചെയ്ത് വൻ വിജയം നേടിയതിന്റെ പ്രചോദനം സ്ത്രീകളും വൃദ്ധരുമുൾപ്പെടുന്ന ജനത അതിരാവിലെ തന്നെ പാടങ്ങളിലേക്ക് പ്രവഹിച്ചു.

ദിലീപിനെ കോടതിക്കും വിശ്വാസം; പറഞ്ഞതെല്ലാം പോലീസ് മാറ്റിപ്പറയുമോ? കുറ്റപത്രത്തിൽ അന്തിമ തീരുമാനംദിലീപിനെ കോടതിക്കും വിശ്വാസം; പറഞ്ഞതെല്ലാം പോലീസ് മാറ്റിപ്പറയുമോ? കുറ്റപത്രത്തിൽ അന്തിമ തീരുമാനം

ആദ്യ പ്രവർത്തനമായി ചിറയിലെ പുല്ലും പായലും ഞായറാഴ്ച ബഹുജന സന്നദ്ധ പ്രവർത്തനത്തിലൂടെ നീക്കം ചെയ്തു. പ്രവൃത്തി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് , ആത്മ, മേലടി ബ്ലോക്ക് പഞ്ചായത്ത്, കാർഷിക കർമ്മ സേന എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ പൂർണ്ണമായും കൃഷി ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, പതിമൂന്ന്, പതിനാറ്‌, പതിനേഴ് വാർഡുകളിലായി പരന്നു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ഇറക്കാൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സന്നദ്ധ പ്രവർത്തകരും തയ്യാറായി കഴിഞ്ഞു.

krishi

സന്നദ്ധ പ്രവർത്തനത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ, യുവജന സംഘടനാ പ്രവർത്തകരും, തൊഴിലുറപ്പു തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തരും, സ്വയം സഹായ സംഘങ്ങളും, മോട്ടോർ ചുമട്ടുതൊഴിലാളികളും, തെരഞ്ഞെടുത്ത വിദ്യാർത്ഥികളും പങ്കാളികളായി. പ്രവർത്തകർക്ക് ആവേശം പകരാൻ ബാന്റ് മേളവും നാടൻപാട്ടുകളും പ്രവർത്തകരെ ചിറയിലേക്ക് എത്തിക്കാൻ മോട്ടോർ തൊഴിലാളികളും രംഗത്തുണ്ടായിരുന്നു.

പാടത്ത് പൊരിവെയിലിൽ പണിയെടുക്കുന്നവർക്കായ് കപ്പയും ഇറച്ചിക്കറിയും ഒരുക്കാൻ സ്ത്രീകളും പുരുഷന്മാരും മത്സരിച്ചു. പ്രാഥമിക ചികിത്സ ആവശ്യമായി വന്നാൽ സന്നദ്ധരായി ആരോഗ്യ വകുപ്പധികൃതർ ജാകരൂഗരായി ഉണ്ടായിരുന്നു. സന്നദ്ധ പ്രവർത്തകർക്കൊപ്പം വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്ക്കൂളിലെ കാർഷിക ക്ലബ്ബ് വിദ്യാർത്ഥികളുടെ പ്രവർത്തനം ശ്രദ്ധേയമായി.

നിലമൊരുക്കൽ മുതൽ വിളവെടുപ്പു വരെയുള്ള പ്രവർത്തനങ്ങൾ നടത്തുക പ്രാദേശിക സംഘാടക സമിതിയാണ്. ഇതിനായ് മണപ്പുറം എടയലാട്ട് സമിതി, നമ്പിച്ചിക്കണ്ടി കടവ് സമിതി, കമ്മനതാഴ സമിതി, നെല്യോട്ടുമ്മൽ താഴ സമ്മതി, വയലാട്ട് ചിറ സമിതി, വലിയ ചിറ സമിതി എന്നിങ്ങനെ എഴോളം സംഘാടക സമിതികൾ പ്രവർത്തിക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ എ.കെ പത്മനാഭൻ ,എൻ.കെ രാധ, ജില്ലാ പഞ്ചായത്തംഗങ്ങളായ സുജാത മനക്കൽ, ശാലിനി ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ നളിനി, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി റീന, വൈസ് പ്രസിഡന്റ് കെ.ടി രാജൻ, നൊച്ചാട് ഗ്രാമപഞ്ചായത്്ത് പ്രസിഡന്റ പി.എം കുഞ്ഞിക്കണ്ണൻ, ഡി.സി.സി സെക്രട്ടറി ഇ. അശോകൻ, കൃഷി ഓഫീസർ സ്മിത നന്ദിനി, സി.പി.എം പേരാമ്പ ഏരിയാ സെക്രട്ടറി എൻ.പി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

English summary
karuvodu field is ready for crop cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X