കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് സബ് കോടതി വജ്രജൂബിലി ആഘോഷത്തിന് നാളെ തുടക്കമാകും

  • By Desk
Google Oneindia Malayalam News

കാസർകോട് സബ് കോടതിയുടെ ആറു മാസം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നാളെ ഉച്ചകഴിഞ്ഞ് 3.30ന് കോടതി സമുച്ചയത്തിൽ നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും.

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും! കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരിക്കും. കോടതി സമുച്ചയത്തിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ ജസ്റ്റിസ് ദാമശേഷാദ്രി നായിഡു അനാഛാദനം ചെയ്യും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണൻ നായരുടെ സ്മരണാർഥം കുടുംബാംഗങ്ങളും ജൂനിയർ അഭിഭാഷകരും ചേർന്നാണ് മഹാത്മാഗാന്ധിയുടെ പ്രതിമ സംഭാവന നൽകുന്നത്.

court

ചടങ്ങിൽ ജില്ലയിലെ മുതിർന്ന അഭിഭാഷകരെയും കോടതി ജീവനക്കാരെയും ആദരിക്കും. എംഎൽഎമാരായ എം.രാജഗോപലൻ,കെ.കുഞ്ഞിരാമൻ, പി.ബി അബ്ദുൾ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ, ജില്ലാ കളക്ടർ ജീവൻബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടാകും.


മെയ് മാസം വരെ നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുമായി ചേർന്ന് നിയമ ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഭരണ ഘടനയുടെ ആമുഖത്തെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ക്ലാസുകൾ നടത്തും. നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുകയാണ് ലക്ഷ്യം. ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും പരാതി പരിഹാര അദാലത്തുകളും ഇക്കാലയളവിൽ സംഘടിപ്പിക്കും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, സാഹിത്യ മത്സരങ്ങൾ എന്നിവയും നടത്തും.

വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്‌സിൽ എല്ലാവർക്കും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ ഒന്നരകോടി രൂപ ചെലവിൽ അത്യാധുനിക റഫൻസ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടും. അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പ്രാരംഭ ഘട്ടമായി 25 ലക്ഷം രൂപയും പുസ്തകങ്ങളും സംഭാവനയായി നൽകി. ബാക്കിവരുന്ന തുകയും പുസ്തകങ്ങളും എം.പി, എം.എൽ.എ ഫണ്ടുകളിൽ നിന്നും സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്ന് സ്വരുപീക്കാനാണ് ലക്ഷ്യമിടുന്നത്.

ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ലൈബ്രറിയാകും ഇത്. കുടുംബകോടതി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വജ്രജൂബിലിയോട് അനുബന്ധിച്ച് തുടക്കമിടും. പ്രത്യേക സുവനീറും പ്രസിദ്ധീകരിക്കും.

English summary
kasargod sub-court platinum jubilee celebrations starts tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X