'ഈ ഇടങ്ങളിൽ ഞങ്ങൾ മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം':ജി വേണുഗോപാൽ
കൊച്ചി: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരിലെ പഹൽഗാമിൽ മുൻപോയ അനുഭവം ഞെട്ടലോടെ പങ്കുവെച്ച് ജി വേണുഗോപാൽ. ഭീകരാക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് തങ്ങൾ പെഹൽഗാമിലെ ഈ ഇടങ്ങളിൽ ട്രെക് ചെയ്തിരുന്നുതെന്നും അതോർക്കുമ്പോൾ ഒരു ഉൾക്കിടിലമാണെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ എന്നും അദ്ദേഹം കുറിച്ചു.
ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ്:
ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG
അതേ സമയം പഹൽഗാമിൽ നടത്തിയ ഭീകരരുടെ രേഖാ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്ന് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി. സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ ആസിഫ് ഫൗജി മുൻ പാക്ക് സൈനികനാണ്.
ആക്രമാണം നടത്തിയ ദ് റസിസ്റ്റൻസ് ഫ്രണ്ട് വീണ്ടും പ്രകോപനപരമായ വാർത്തക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടി ആർ എഫ് അവകാശപ്പെട്ടു. ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. വെടി വെയ്പ്പിൽ 28 പേർ കൊല്ലപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ
അനുഗമിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണം. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം.എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം, മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളിയുമാണ്.
കശ്മീരിൻ്റെ ചരിത്രത്തിൻ വിനോദ സഞ്ചാരികൾക്ക് എതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു.
കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ് നടക്കുന്നത്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണ രീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണം വി ഡി സതീശൻ പറഞ്ഞു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications