കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

Google Oneindia Malayalam News

കൊച്ചി : കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്ന് പേരെ വെറുതെവിട്ടു. മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ ഐ എ യും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

രണ്ടാം പ്രതി എം എച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. എന്‍ ഐ എ കോടതി ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയിരുന്നത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്.

kerala

പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍ ഐ എയുടെ അപ്പീല്‍. 2008 ലായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് നടന്നത്. തടിയന്റവിടെ നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നാണ് കേസ് .

24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസില്‍ നാല് പേര്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു . രണ്ട് പേര്‍ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളില്‍ അഞ്ച് പേരെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 13 പ്രതികള്‍ക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷവിധിച്ചത് .

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

കശ്മീരിൽ കൊല്ലപ്പെടുന്നതിനു മുൻപു മലയാളികളായ നാലു പ്രതികൾ കശ്മീരിലെ ഒരു ബി എസ് എൻ എൽ നമ്പരിൽ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിച്ചുവരുത്തി വിസ്തരിച്ച അപൂർവ്വ നടപടിയും അപ്പീൽ ഹർജിയിൽ ഉണ്ടായിരുന്നു. കൊച്ചിയിലെ എൻ ഐ എ വിചാരണക്കോടതി 2013ൽ മുഖ്യപ്രതി അബ്ദുൾ ജബ്ബാറിന് നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

English summary
Kashmir Recruitment Case: High Court upholds sentence of 10 accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X