കാശ്മീര്‍ പീഡനം ജനാധിപത്യത്തിനേറ്റ മുറിവ്: മാനന്തവാടി രൂപത

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പറ്റ: കാശ്മീരില്‍ അതിദാരുണമായ വിധത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് എട്ടുവയസുകാരി കൊലചെയ്യപ്പെട്ട സംഭവം ഇന്ത്യയുടെ ജനാധിപത്യതിനേറ്റ ഉണക്കാനാവാത്ത മുറിവാണെന്ന് മാനന്തവാടി രൂപത പിആര്‍ ഓ ബഹു. ഫാ: ജോസ് കൊച്ചറക്കല്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ നടന്ന പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ccf protest

മതവിശ്വാസത്തിന്റെ പേരില്‍ ഒരിളം കുരുന്നു ബാലിക ഈരൂപത്തില്‍ ആക്രമിക്കപ്പെട്ടു മരിക്കുക എന്നതും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നുള്ളതും എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്.നിയമപീഠത്തിന്റെ ഭാഗമായിരിക്കുന്ന വക്കീലന്‍മാരുടെ സംഘടനയും കാശ്മീരിലെ രണ്ട് മന്ത്രിമാരും പ്രതികള്‍ക്കനുകൂലമായി പ്രസ്താവനകള്‍ ഇറക്കി എന്നുള്ളത് നാമിന്നെത്തിപ്പെട്ടിരിക്കുന്ന ഭീകരാവസ്തയുടെ ആഴം വെളിവാക്കുന്നതാണ്.അതില്‍ നിയമപാലകനായ ഒരു പോലീസ് ഉദ്ദ്യോഗസ്തനും ഉള്‍പ്പെട്ടിരിക്കുന്നു എന്നുള്ളതിനെ ഞെട്ടലോടുകൂടിയാണ് നാം കേട്ടത്.

ഈ കാടത്തത്തിനെതിരായി രാജ്യതിന്റെ എല്ലാ ഭാഗതുനിന്നും ജനാധിപത്യവിശ്വാസികളുടെ ശകതമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയാനാടു ജില്ലയില്‍ സിസിഎഫിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഉത്ഘാടനമാണ് ഇന്ന് കലപ്പറ്റയില്‍ നടക്കുന്നതെന്ന് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

നാളെ ഞായറാഴ്ച ജില്ലയിലെ മുഴുവന്‍ ദേവാലയങ്ങളും സിസിഎഫ് യൂണിറ്റുകളും കേന്ത്രീകരിച്ച് സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ എല്ലാവരും മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചുകൊണ്ടാണ് പ്രതിഷേധ ജ്വാല എന്നപേരില്‍ പരിപാടി സംഘടിപ്പിച്ചത്. സിസിഎഫ് ജില്ല ജെനറല്‍ സെക്രാട്ടരി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ. ജേക്കബ്,സെക്രട്ടരി ലോരന്‍സ് കല്ലോടി കല്‍പ്പറ്റ ബ്ലോക്ക് ചെയര്‍മാന്‍ ഷാജന്‍ മണിമല, സിസ്റ്റര്‍. ലിറ്റില്‍ ഫ്‌ളവര്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയികയ്യാലപറമ്പില്‍ സ്വാഗതവും കെ. വി ജോണ്‍ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
katwa issue gave a big wound for democracy,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്