ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്ന് ബിഷപ്പ്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ബിഷപ്പ് എംഐ ഷാനവാസ് എപിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു. സോണിയ ഗാന്ധിയില്‍ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന് പറഞ്ഞ ബിഷപ്പാണ് ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണവും ആയി രംഗത്തെത്തിയിരിക്കുന്നത്. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി താന്‍ സമരം പിന്‍വലിച്ചു എന്ന രീതിയില്‍ ഉള്ള പ്രചാരണങ്ങള്‍ ശരിയെല്ലെന്ന് ബിഷപ്പ് പറഞ്ഞു.
പശ്ചിമ ഘട്ടത്തെ നക്‌സല്‍ പ്രദേശമാക്കി മാറ്റുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് ബിഷപ്പ് ആരോപിച്ചു. റിപോര്‍ട്ടിനെതിരെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു. വേണമെങ്കില്‍ മരിക്കാന്‍ പോലും തയ്യാറാണെന്ന് ബിഷപ്പ് പറയുന്നു.
കൂടുതല്‍ ശക്തമായ സമരങ്ങള്‍ നടത്താന്‍ തങ്ങള്‍ക്കാകും. എന്നാല്‍ സമരത്തില്‍ അക്രമികള്‍ കടന്നുകൂടാന്‍ ഇടയുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് 25000 പേരെ പങ്കെടുപ്പിച്ചുകൊ്ണ്ടുള്ള കലക്ടറേറ്റ് മാര്‍ച്ച് ഒഴിവാക്കിയെന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് പോലീസിന്റെ ജോലിയാണെന്നും ബിഷപ്പ് പറഞ്ഞു.












Click it and Unblock the Notifications