കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന് വീണ്ടും തിരിച്ചടി; യുഎപിഎക്ക് സ്റ്റേയില്ല, ഹൈക്കോടതിയും കൈവിട്ടേക്കും, സിബിഐക്ക് നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: ബിജെപി നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഹൈക്കോടതിയില്‍ തിരിച്ചടി. ജയരാജനെതിരെ കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല.

Foto

യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തത് ചോദ്യം ചെയ്ത് ജയരാജന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം യുഎപിഎ ചുമത്തിയത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. മാത്രമല്ല, ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ വകുപ്പ് ചുമത്തിയത് എന്നാണ് ജയരാജന്റെ വാദം. സര്‍ക്കാര്‍ അഭിഭാഷകനും ഇക്കാര്യം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുഎപിഎ വകുപ്പ് ചുമത്താന്‍ പര്യാപ്തമായ കേസാണിതെന്നാണ് സിംഗിള്‍ ബെഞ്ച് വിധിച്ചത്. തുടര്‍ന്നാണ് ജയരാജന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

ജയരാജന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ജയരാജന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് നിര്‍ണായകമായത്. യുഎപിഎ ചുമത്തിയതിനെ അനുകൂലിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പ്രതികരിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍

ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസാണ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയാകുന്നത്. രണ്ട് കുറ്റപത്രമാണ് ഈ കേസില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

അന്വേഷണം സിബിഐ ഏറ്റെടുത്തതിന് ശേഷമാണ് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചതും പി ജയരാജന്‍ മുഖ്യ ആസൂത്രകനാണെന്ന് വിശദീകരിച്ചതും. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്തിയതും സിബിഐ ആണ്. ഇതിനെതിരേ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

English summary
Kathirur Manoj Murder: High Court Refuse to stay UAPA against P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X