കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പനക്ക് മൂന്നാം കണ്ണ്, കട്ടപ്പന നഗരവും പരിസരവും ക്യാമറ നിരീക്ഷണത്തില്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന:സാമൂഹ്യവിരുദ്ധരും കളളന്‍മാരും നിയമലംഘകരും ജാഗ്രതൈ... ഇനി കട്ടപ്പന നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തത്സമയം വിലങ്ങുവീഴുമെന്നതു തീര്‍ച്ച . കട്ടപ്പന നഗരവും പരിസര പ്രദേശവും ഇനിമുതല്‍ സദാസമയവും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇതിനായി കട്ടപ്പന നഗരസഭ 32 സിസിടിവി ക്യാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്.സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം കട്ടപ്പന സി.ഐ ഓഫീസില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

ക്യാമറകളില്‍ നിന്നുളള തത്സമയ ദൃശ്യമെത്തുന്നത് കട്ടപ്പന പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലെ കണ്‍ട്രോള്‍ യൂണിറ്റിലെ എല്‍ സി ഡിയില്‍ കാണാന്‍ സാധിക്കും എന്നതും ഏറെ ശ്രദ്ധേയമാണ്. 24 മണിക്കുക്കൂറും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുണ്ടാകുന്നതോടെ കുറ്റകൃത്യള്‍ തല്‍സമയം കണ്ടെത്താനും സാധിക്കും.കണ്‍ട്രോള്‍ റൂമില്‍ ക്യാമറാദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ വിവിധാവശ്യങ്ങള്‍ക്കായി കട്ടപ്പനയിലെത്തുവര്‍ക്കും ഇതുവഴി കടുന്നുപോകുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 cctv

പുതിയ ബസ്സ്റ്റാന്റ്, പഴയ സ്റ്റാന്റ്, സെന്‍ട്രല്‍ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, പളളിക്കവല, ഇടുക്കിക്കവല, ഐടിഐ ജംഗ്ഷന്‍, ചോട്ടുമറ്റം ജംഗ്ഷന്‍, ഇടശ്ശേരി ജംഗ്ഷന്‍ തുടങ്ങി 16 കേന്ദ്രങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരക്കുകൂടുതലുളള സ്ഥലങ്ങളില്‍ ഒന്നിലധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും നഗരസഭയുടെ പരിധിയില്‍ രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനും ഇതുവഴി സാധിക്കും.

English summary
kattapana is under cctv surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X