Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം...പിരിഞ്ഞത് അതിനുശേഷം!! കാവ്യയുടെ വെളിപ്പെടുത്തല്‍

മൊഴിയില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണസംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തു. ആറു മണിക്കൂറോളാണ് പോലീസ് താരത്തെ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചതിനെ തുടര്‍ന്ന് ആലുവയിലുള്ള വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് ആറു മണിക്കാണ് അവസാനിച്ചത്. കാവ്യയെ മാത്രമല്ല അമ്മ ശ്യാമളയെയും ചോദ്യം ചെയ്തതായാണ് വിവരം.

അറിയില്ലെന്ന് ആവര്‍ത്തിച്ച് കാവ്യ

അറിയില്ലെന്ന് ആവര്‍ത്തിച്ച് കാവ്യ

പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്ന മറുപടിയാണ് കാവ്യയില്‍ നിന്നു പോലീസിനു ലഭിച്ചത്. പല ചോദ്യങ്ങള്‍ക്കും വ്യക്തത ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.

നടിയുമായുള്ള ബന്ധം തകര്‍ന്നത്

നടിയുമായുള്ള ബന്ധം തകര്‍ന്നത്

ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കാവ്യ പറഞ്ഞു. ഒരു വിദേശ സ്്‌റ്റേജ് ഷോയ്ക്ക് ശേഷമാണ് തങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലായതെന്നും കാവ്യ വെളിപ്പെടുത്തി.

ദിലീപിന്റെ വിവാഹമോചനം

ദിലീപിന്റെ വിവാഹമോചനം

ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ചും പോലീസ് കാവ്യയോട് ചോദിച്ചു. എന്നാല്‍ ഇതിനു കാവ്യ മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്. അയാളെ മുമ്പ് കണ്ടിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ല

ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ല

തന്റെ കീഴിലുള്ള വ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ ലക്ഷ്യയില്‍ നല്‍കിയതായി നേരത്തേ സുനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

രണ്ടര ലക്ഷം നല്‍കി

രണ്ടര ലക്ഷം നല്‍കി

സുനി ലക്ഷ്യയില്‍ നിന്ന് രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായി പോലീസ് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്തത്.

നടിക്കെതിരായ ക്വട്ടേഷന്‍

നടിക്കെതിരായ ക്വട്ടേഷന്‍

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതിനെപ്പറ്റി അറിയില്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്.

വിവാഹത്തിനു മുമ്പുള്ള ബന്ധം

വിവാഹത്തിനു മുമ്പുള്ള ബന്ധം

വിവാഹത്തിനുമുമ്പ് ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് കാവ്യയോട് ചോദിച്ചുവെന്നാണ് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ദിലീപുമായുള്ള ഭൂമിയിടപാടുകളെക്കുറിച്ചും പോലീസ് ചോദിച്ചുവെന്നാണ് വിവരം.

 ദിലീപിന്റെ പെരുമാറ്റം

ദിലീപിന്റെ പെരുമാറ്റം

നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17നും തൊട്ടടുത്ത ദിവസവും ദിലീപിന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും സംശയം തോന്നിയിരുന്നോയെന്ന് പോലീസ് കാവ്യയോട് ചോദിച്ചിരുന്നു. തനിക്കൊന്നും തോന്നിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

കണ്ണീരൊപ്പി കാവ്യ

കണ്ണീരൊപ്പി കാവ്യ

പോലീസിന്റെ ചോദ്യം ചെയ്യലിനിടെ കാവ്യ പലപ്പോഴും വിതുമ്പുകയും ചെയ്തു. കേസ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തത്.

മൊഴികള്‍ പരിശോധിക്കുന്നു

മൊഴികള്‍ പരിശോധിക്കുന്നു

കാവ്യ നല്‍കിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. പല കാര്യങ്ങളും പോലീസിനു ഇപ്പോഴും അവ്യക്തതയുണ്ട്. അതുകൊണ്ടു തന്നെ കാവ്യയെ വീണ്ടും ഉടന്‍ ചോദ്യം ചെയ്‌തേക്കും.

14 വര്‍ഷത്തെ പരിചയം

14 വര്‍ഷത്തെ പരിചയം

ആക്രമണത്തിന് ഇരയായ നടിയുമായി തനിക്കു 14 വര്‍ഷത്തെ പരിചയമുണ്ട്. സിനിമയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ ഇവരുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് അകലുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇതെന്നും കാവ്യ പറഞ്ഞു.

ഒരു തവണ സംസാരിച്ചു

ഒരു തവണ സംസാരിച്ചു

വിദേശത്തു നടന്ന സ്റ്റേജ് ഷോയ്ക്ക് ശേഷമാണ് ആ നടിയുമായി താന്‍ അകന്നതെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. അതിനു ശേഷം ഒരിക്കല്‍ മാത്രമാണ് പരസ്പരം സംസാരിച്ചിട്ടുള്ളതെന്നും കാവ്യ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+