ദിലീപിന്റെ അറസ്റ്റ്...കാവ്യയെവിടെ ? ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോയതോടെ നടിയും ഭാര്യയുമായ കാവ്യ മാധവന്‍ എവിടെയെന്നാണ് ഏവരും അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. അതിനിടെ ഫേസ്ബുക്കില്‍ കാവ്യയുടെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായിരിക്കുകയാണ്. ദിലീപിന്റെ അറസ്റ്റോടെ നിരവധി നെഗറ്റീവ് കമന്റുകള്‍ വന്നതാവാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന. ദിലീപുമായുള്ള വിവാഹശേഷം കാവ്യ ഫേസ്ബുക്കില്‍ സജീവമായിരുന്നില്ല. അതിനിടെ ദിലീപിനെ സിനിമാമേഖല പൂര്‍ണമായും കൈവിട്ടിരിക്കുകയാണ്. താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. കൂടാതെ നിര്‍മാതാക്കളുടെ സംഘടനും താരത്തെ നീക്കി.

കാവ്യയുടെ ഫേസ്ബുക്ക് പേജ്

കാവ്യയുടെ ഫേസ്ബുക്ക് പേജ്

തിങ്കളാഴ്ച വരെ കാവ്യയുടെ ഫേസ്ബുക്ക് ആക്ടീവായിരുന്നു. എന്നാല്‍ ഇന്ന് ഈ പേജ് അപ്രത്യക്ഷമാവുകയായിരുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷം നിരവധി മോശം കമന്റുകള്‍ വന്നതാവാം നീക്ക ചെയ്യാന്‍ കാരണമെന്നാണ് സൂചന.

 കാവ്യക്കും കുരുക്ക് വന്നേക്കും

കാവ്യക്കും കുരുക്ക് വന്നേക്കും

ദിലീപിനു പിന്നാലെ കാവ്യയും കേസില്‍ കുടുങ്ങിയേക്കുമെന്നാണ് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഡാലോചനക്കേസില്‍ കാവ്യക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ ലഭിച്ചു

ദൃശ്യങ്ങള്‍ ലഭിച്ചു

കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ നിന്നാണ് പോലീസിനു ലഭിച്ചത്.

കാവ്യയെ ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യും

ലക്ഷ്യയില്‍ സുനില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെയും പോലീസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ലക്ഷ്യയുടെ സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിനു നിര്‍ണാടക വിവരങ്ങള്‍ ലഭിച്ചത്

കാവ്യ നേരത്തേ പറഞ്ഞത്

കാവ്യ നേരത്തേ പറഞ്ഞത്

കാവ്യ ഒളിവില്‍പ്പോയതായി നേരത്തേ അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ താന്‍ ഇവിടെത്തന്നെയുണ്ടെന്ന് താരം ഒരു സ്വകാര്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും കാവ്യ ആരോപിച്ചിരുന്നു.

സുനിലിന് പണവും നല്‍കി

സുനിലിന് പണവും നല്‍കി

ലക്ഷ്യയില്‍ വച്ചു സുനിലിനു പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചുകഴിഞ്ഞു. ആരാണ് ഈ പണം കൈമാറിയതെന്ന കാര്യത്തെക്കുറിച്ച് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.

കേസില്‍ വഴിത്തിരിവായി

കേസില്‍ വഴിത്തിരിവായി

ലക്ഷ്യയില്‍ നിന്നു നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ വഴിത്തിരിവായി. സുനില്‍ തന്നെയാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മെമ്മറിക്കാര്‍ഡ് ലക്ഷ്യയില്‍ കൈമാറിയ കാര്യം വെളിപ്പെടുത്തിയത്.

English summary
Kavya madhavan's facebook page disappear
Please Wait while comments are loading...