ആന്‍റണി രാജുവും ഗണേഷ് കുമാറും മന്ത്രിമാരായേക്കും; ഇത്തവണ എണ്ണം കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം ആലോചന
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രി കെകെ ശൈലജയും ഒഴികെ ബാക്കിയെല്ലാ മന്ത്രി പദവികളിലും പുതുമുഖങ്ങളെ കൊണ്ടുവരാനാണ് സിപിഎം ആലോചിക്കുന്നത്. ഇടതുമുന്നണിയിലെ കൂടി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുക. സീറ്റ് വിഭജന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ എല്‍ഡിഎഫ് യോഗം ഉടന്‍ ചേരുന്നുണ്ട്. പുതുതായി വന്ന ഘടകക്ഷികള്‍ക്കടക്കം മന്ത്രി സ്ഥാനം നല്‍കുന്നതോടെ സിപിഎം മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ കുറുവുണ്ടായേക്കുമെന്ന കാര്യം ഉറപ്പായി. ഏതൊക്കെ വകുപ്പുകാണ് സിപിഎം വിട്ടുനില്‍ക്കുകയെന്നതും ഇടത് യോഗത്തില്‍ തീരുമാനിക്കും.

മന്ത്രിസഭയുടെ അംഗബലം
മന്ത്രിസഭയുടെ അംഗബലം ഇരുപത്തിയൊന്നക്കുന്നതും ഇടതുമുന്നണി നേതൃത്വത്തിന്‍റെ പരിഗണനിയലുണ്ട്. മുന്നണിയില്‍ അംഗമായ എല്ലാ കക്ഷികള്‍ക്കും ഇത്തവണ നിയമസഭയില്‍ അംഗങ്ങളുണ്ട്. കഴിഞ്ഞ തവണത്തെ രീതി തുടരുകയാണെങ്കില്‍ മുന്നണിയില്‍ അംഗമായ ഏക അംഗ കക്ഷിക്ക് അടക്കം മന്ത്രി സ്ഥാനം ലഭിച്ചേക്കും.

ആര്‍ക്കെല്ലാം മന്ത്രിസ്ഥാനം
പുതിയതായി വന്ന ഘടകക്ഷികള്‍ ഒറ്റക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ മന്ത്രിസഭയുടെ അംഗബലം കൂട്ടേണ്ടി വരുമെന്ന സൂചന സിപിഎം നേതൃത്വം തന്നെ നല്‍കുന്നുണ്ട്. മന്ത്രി മാരുടെ എണ്ണത്തിന് പുറത്ത് ചീഫ് വിപ്പ് പദവി കൂടി കൊണ്ട് വരും. സഭയിലെ ആകെ നിയമസഭ സമാജികരുടെ 15 ശതമാനം പേര്‍ക്ക് മന്ത്രിസഭയില്‍ എത്താം എന്നതാണ് നിയമമം.

പരമാവധി 21
അതായത് കേരളത്തിലെ നിയമസഭയിലെ അംഗബലം വെച്ച് ഒരു മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ പരമാവധി 21 മന്ത്രിമാരാവാം. എന്നാല്‍ കഴിഞ്ഞ രണ്ട് ഇടത് സര്‍ക്കാറിലും മന്ത്രിമാരുടെ എണ്ണം പരമാവധി എണ്ണം തികയ്ച്ചിരുന്നില്ല. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിലും ഒന്നാം പിണറായി സര്‍ക്കാറിലും 20 പേരാണ് മന്ത്രിമാരായി ഉണ്ടായിരുന്നത്.

സിപിഐക്ക് നല്‍കിയത്
എന്നാല്‍ കഴിഞ്ഞ രണ്ട് യുഡിഎഫ് മന്ത്രിസഭയിലും 21 മന്ത്രിമാര്‍ ഉണ്ടായി. ഇതിന് പുറമെ ചീഫ് വിപ്പായി പിസി ജോര്‍ജിനെ കൊണ്ട് വരികയും ചെയ്തു. കഴിഞ്‍ പിണറായി സര്‍ക്കാറില്‍ 20 മന്ത്രിമാര്‍ക്ക് പുറത്തായിരുന്നു ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കിയത്. അതും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ 21 മന്ത്രിമാരും ചീഫ് വിപ്പ് പദവിയും ഉണ്ടാവും.

പുതിതായി വന്നവര്‍
പുതുതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി കക്ഷികള്‍ക്കും ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിങ്ങനെ മുന്നണിയില്‍ നേരത്തെ തന്നെയുണ്ടായ കക്ഷികള്‍ക്കും ഇത്തവണ എംഎല്‍എമാരെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കിയേക്കും.

പ്രഥമ പരിഗണന
സിപിഎമ്മിന് മാത്രം 68 അംഗങ്ങള്‍ ഉള്ളതിനാല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് എല്‍ഡിഎഫില്‍ സാധ്യതയില്ലെങ്കിലും എല്ലാവരേയും തൃപ്ത്തിപ്പെടുത്തി മുന്നോട്ട് പോവാനാണ് സിപിഎം തീരുമാനം. അഞ്ച് സീറ്റുകളില്‍ ജയിച്ച് കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ചോദിക്കുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കില്‍ എന്‍ ജയരാജിന് നറുക്ക് വീഴും.

ജെഡിഎസ്-എല്‍ജെഡി ലയനം
രണ്ട് മന്ത്രി സ്ഥാനം ഇല്ലെങ്കിലും ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. എന്‍ ജയരാജാവും ചീഫ് വിപ്പ്. ഒരു സീറ്റില്‍ ജയിച്ച എല്‍ജെഡിയും മന്ത്രി സ്ഥാനം ചോദിക്കുന്നുണ്ട്. മന്ത്രി സ്ഥാനം വീതം വെക്കുന്നതിന് മുമ്പ് ജെഡിഎസ്-എല്‍ജെഡി ലയനം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന സാധ്യത സിപിഎം പരിശോധിക്കുന്നുണ്ട്.

എന്‍സിപിയില്‍
അങ്ങനെയുള്ള മൂന്ന് അംഗങ്ങളുള്ള പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനം നല്‍കിയാല്‍ മതിയാവും. എന്‍സിപിക്ക് ഇത്തവണയും ഒരു മന്ത്രി സ്ഥാനം ഉറപ്പാണ്. അത് ആര് എന്ന കാര്യത്തില്‍ എന്‍സിപിയില്‍ തര്‍ക്കം നടക്കുകയാണ്. മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് എകെ ശശീന്ദ്രനും തോമസ് കെ തോമസും രംഗത്ത് എത്തിയിട്ടുണ്ട്.

ആന്‍റണി രാജു
ഐഎന്‍എല്ലിന്‍റേയും ആന്‍റണി രാജുവിന്‍റെയും കാര്യം സിപിഎം പരിഗണിക്കാനാണ് സാധ്യത. മുന്നണിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ശക്തമായി വാദിക്കുന്ന നേതാവാണ് ആന്‍റണി രാജും. ഐഎന്‍എല്ലിന്‍റെയും ഇടത് കൂറ് അതി ശക്തമാണ്. ഒരുമിച്ച് അല്ലെങ്കില്‍ ടേം വ്യവസ്ഥയിലെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും മന്ത്രി സഭയില്‍ അംഗത്വം നല്‍കാനാവുമോയെന്ന കാര്യങ്ങള്‍ പരിശോധിച്ചേക്കും.

ഗണേഷ് കുമാര്‍
കഴിഞ്ഞ തവണത്തെ പോലെ ഒരു സീറ്റില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിയേ ഇത്തവണ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കിയേക്കും. അതേസമയം കഴിഞ്ഞ തവണ മന്ത്രിസഭയില്‍ ഇടം പിടിക്കാതെ പോയ കെബി ഗണേഷ് കുമാറിനെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.












Click it and Unblock the Notifications