
'അരിയാഹാരം ഉണ്ണുന്നവരുടെ തലയില്‍ പിണ്ണാക്കാണോ, അല്ലല്ലോ'; സഭയില്‍ എണ്ണിയെണ്ണി ചോദിച്ച് ഗണേഷ് കുമാര്‍
തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ . ജനങ്ങള്‍ അവിശ്വസിക്കുന്ന കള്ളക്കഥയുമായി പ്രതിപക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കഴമ്പില്ലാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു . നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

ഒരു അടിയന്തര പ്രമേയമേ അല്ല ഇത്. ഒന്നര വര്‍ഷം മുമ്പ് ഇതേ അടിയന്തര പ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പില്‍ നാട് മുഴുവന്‍ അലക്കിയ ശേഷം കേരളത്തിലെ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞു. ജനങ്ങള്‍ അവിശ്വസിക്കുന്ന കള്ളക്കഥയുമായി പ്രതിപക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ 100 കോടി രൂപ സംസ്ഥാനത്ത് എത്തിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്. എന്തിന് വേണ്ടിയാണ് ഈ 100 കോടി രൂപ ചെലവഴിക്കുന്നത്. സ്വപ്‌നയ്ക്ക് ജോലി കൊടുത്ത സ്ഥാപനം വരെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പിണറായി വിജയന് മാത്രമേ കഴിയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫിനെ കൊണ്ട് അതൊന്നും പറ്റില്ല. സംഘപരിവാറിന്റെയും മതന്യൂനപക്ഷങ്ങളുടെയും ഭീകര സംഘടനകള്‍ അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇടതുമുന്നണിക്ക് മാത്രമേ കഴിയൂ. അതിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെ അധിക്ഷേപിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയാണ്.

ചെമ്പിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞില്ലല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഇനി പറഞ്ഞാല്‍ വിശ്വസിക്കുമോ. കേരളത്തിലെ ജനങ്ങള്‍. അരിയാഹാരം ഉണ്ണുന്നവരുടെ തലയില്‍ പിണ്ണാക്കാണോ, അല്ലല്ലോ - ഗണേഷ് കുമാര്‍ നിയമസഭയില്‍ ചോദിച്ചു. ഖുറാനില്‍ സ്വര്‍ണ്ണം കൊണ്ടുവന്നു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കൊണ്ടുവന്നു, ഈന്തപ്പഴത്തില്‍ സ്വര്‍ണം കൊണ്ടുവന്നു. ബി ജെ പിയുടെ ആളുകലായ കസ്റ്റംസ് ഖുറാന്‍ നോക്കിയല്ലോ. എന്നിട്ട് എന്തായി. ഇതിലൊന്നും ഒരു കഴമ്പുമില്ല. കഴമ്പില്ലാത്ത ഓരോ കാര്യങ്ങള്‍ പറഞ്ഞ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് യു ഡി എഫ്.

വിമാനത്തില്‍ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നു. ഇനി ചരിത്രം പറയാം, വാഹനത്തില്‍ യാത്ര ചെയ്യുന്ന നേതാക്കളെ ഒറ്റയ്ക്ക് കിട്ടും, അവരെ വെടിവയ്ക്കാം എന്ന് പഠിപ്പിച്ച ഒരു നേതാവ് കെ പി സി സിയെ നയിക്കുന്നുണ്ട്. ഇ പി ജയരാജന്റെ ചെവിയുടെ പിറകില്‍ ഒരു വെടിയുണ്ട കിടക്കുന്നുണ്ട്.

വിമാനത്തില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി ഒറ്റയ്ക്കായിരിക്കും. ആക്രമിക്കാം, തോക്ക് കൊണ്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ ശാരീരികമായും ആക്രമിക്കാം എന്നാണ് ഇവര്‍ കരുതിയത്. അവരെ കുട്ടികള്‍, പാവപ്പെട്ട കുട്ടികള്‍ എന്ന് പറഞ്ഞ് ലാളിക്കുന്ന സമീപനം യൂ ഡി എഫിന്റേതാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ കെ ടി ജലീലും രംഗത്തെത്തി. ഖുര്‍ ആന്റെ തൂക്കം പറഞ്ഞുള്ള ചര്‍ച്ചകള്‍ എവിടെ എത്തിയെന്ന് കെ .ടി ജലീല്‍ എം എല്‍ എ ചോദിച്ചു. ഈത്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞു. ഖുര്‍ആനില്‍ സ്വര്‍ണം കടത്തി എന്ന് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കഴുകന്‍മാരെ പോലെ പാറി നടന്നു. ചക്ക ചൂഴ്ന്ന് നോക്കും പോലെയാണ് പരിശോധിച്ചത്. എന്നിട്ടും ഒന്നും കണ്ടെത്തിയില്ലല്ലോ എന്ന് എം എല്‍ എ ചോദിച്ചു.
യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബു ആഢംബര ഹോട്ടലിൽ; തെളിവെടുത്ത് പൊലീസ്