Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കെസി ജോസഫ്, പാലക്കാട് ഗോപിനാഥന്‍; ഡിസിസിയില്‍ പിടിമുറുക്കാന്‍ ഗ്രൂപ്പുകളുടെ നീക്കം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് മുന്‍പായി ഡിസിസി ഭാരവാഹികളുടെ നിയമനം നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. എല്ലാ ഡിസിസികളിലും പുനഃസംഘടനയുണ്ടാവുമെന്ന് എഐസിസി നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്കെന്ന പോലെ ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും ഗൂപ്പ് നോക്കാതെയുള്ള പരിഗണനയുണ്ടാവുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രചാരണം. എന്നാല്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വീണ്ടും പിടിമുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ദില്ലിയെ വിറപ്പിച്ച് കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്, ചിത്രങ്ങള്‍ കാണാം

ഡിസിസി

ഡിസിസി അധ്യക്ഷന്‍മാരായി യുവനേതൃത്വത്തിന് അടക്കം വലിയ പരിഗണന ലഭിച്ചേക്കുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രചരണം. എന്നാല്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വീണ്ടും പിടി മുറുക്കിയതോടെ വലിയ മാറ്റം കൊണ്ടുവരുമെന്ന പിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാക്കുകള്‍ പാഴാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക.

പാലക്കാട്

പാലക്കാട് വിടി ബല്‍റാം, തിരുവനന്തപുത്ത് ശബരീനാഥന്‍, കുറഞ്ഞ് മൂന്ന് ജില്ലകളിലെങ്കിലും വനിതാ അധ്യക്ഷ എന്നൊക്കെയായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ പഴയ കുറേ പേരുകാരെ തന്നെ വീണ്ടും ഡിസിസികളുടെ തലപ്പത്ത് നിയമിക്കാനുള്ള നീക്കങ്ങളാണ് ഗ്രൂപ്പുകളുടെ നേതൃത്വം ഇപ്പോള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഗ്രൂപ്പുകള്‍

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും ഡിസിസികളില്‍ തങ്ങളുടെ ഗ്രൂപ്പുകാരെ നിയമിച്ച് പിടി മുറുക്കാനുള്ള ശ്രമമാണ് ഗ്രൂപ്പുകള്‍ നടത്തുന്നത്. എല്ലാ ജില്ലകളിലും ഡിസിസി അധ്യക്ഷന്‍മാരുടെ പാനലുകളിലേക്ക് മൂന്നും നാലും പേരുകളാണ് ഉയര്‍ന്ന് വരുന്നത്.

ഡിസിസി പുനസംഘടന

ഡിസിസി പുനസംഘടനാ ചര്‍ച്ചകളില്‍ നിന്നും പ്രത്യക്ഷത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കുന്ന സമീപനവും സീകരിക്കുന്നുണ്ട്. എന്നാല്‍ അണിയറയില്‍ സ്വന്തം നേതാക്കള്‍ക്ക് വേണ്ടിയുള്ള നീക്കവും സജീവമാണ്. ഈ ചര്‍ച്ചകളില്‍ ഗ്രൂപ്പുകളില്‍പ്പെട്ട യുവാക്കള്‍ക്ക് വനിതകള്‍ക്കും തന്നെ പരിഗണന ലഭിക്കുന്നില്ല.

ഗ്രൂപ്പുകള്‍

ഇരു ഗ്രൂപ്പുകളും ഇതിനോടകം തന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പേരുകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. തൃശൂരില്‍ പത്മജാ വേണുഗാപോലിന്‍റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയ്യാറായിട്ടില്ല. പത്മജാ വേണുഗോപാലിന് പകരം പുതുമുഖത്തെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

കോട്ടയം

പരമ്പരാഗതമായി എ ഗ്രൂപ്പിനാണ് കോട്ടയത്തെ ഡിസിസി അധ്യക്ഷ സ്ഥാനം. ഇവിടെ എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന പേര് കെസി ജോസഫിന്‍റേതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന കെസി ജോസഫിന് പാര്‍ട്ടിയില്‍ പദവി ഉറപ്പിക്കാനാണ് ഗ്രൂപ്പിന്‍റെ നീക്കം. പ്രായം ഒരു ഘടകമാവില്ലെന്ന് കെ സുധാകരന്‍ തന്നെ വ്യക്തമാക്കിയതും പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്നു. നേരത്തെയും കെ സി ജോസഫ് കോട്ടയം ഡിസിസി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്

തിരുവനന്തപുരം

തിരുവനന്തപുരം പുറത്ത് പാലോട് രവിയും തമ്പാനൂര്‍ രവിയും ഡിസിസി അധ്യക്ഷസ്ഥാനത്തിനായി വലിയ ശ്രമമാണ് നടത്തുന്നത്. വിഎസ് ശിവകുമാറിന്‍റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പിന് അതീതമായി ശബരിനാഥിന്‍റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടത്. കൊച്ചിയില്‍ വിഡി സതീശന്‍ നിര്‍ദേശിച്ചത് മുഹമ്മദ് ഷിയാസിന്‍റെ പേരായിരുന്നു.

കണ്ണൂര്‍

എന്നാല്‍ ഇദ്ദേഹത്തിനെതിരെ പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍. അതേസമയം ഐ ഗ്രൂപ്പ് എന്‍ വേണുഗോപാലിന്റെ പേരാണ് മുമ്പോട്ടു വയ്ക്കുന്നത്. സുമ ബാലകൃഷ്ണനെ കണ്ണൂര്‍ ഡിസിസി തലപ്പത്തേക്ക് കൊണ്ടുവരാന്‍ കെ സുധാകരന് താല്‍പര്യമുണ്ട്. എന്നാല്‍ സോണി സെബാസ്റ്റിയനെയോ മാര്‍ട്ടിന്‍ ജോര്‍ജിനെയോ അധ്യക്ഷനാക്കണമെന്നാണ് എതിര്‍ വിഭാഗത്തിന്‍റെ ആവശ്യം

പാലക്കാട്

വയനാട് പികെ ജയലക്ഷ്മിക്കാണ് മുന്‍തൂക്കം. കെകെ എബ്രഹാം, ടിജെ ഐസക്ക് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. പാലക്കാട് വിടി ബല്‍റാമിന്‍റെ പേരിന് നല്ല പിന്തുണയുണ്ട്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തിനായി വലിയ നീക്കമാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായ എംവി ഗോപിനാഥ് നടത്തുന്നത്. കൊല്ലത്ത് ജ്യോതികുമാര്‍ ചാമക്കാല, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, അനില്‍ ബോസ് എന്നിവര്‍ക്കാണ് സാധ്യത.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

Recommended Video

cmsvideo
    More relaxations in Kerala lockdown ahead of Eid celebrations

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+