കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയല്‍ക്കിളികളെ വരിഞ്ഞുമുറുക്കാന്‍ സിപിഎം; പുതിയ തന്ത്രവുമായി നേതൃത്വം, വെള്ളപേപ്പറില്‍ ഒപ്പിടണം

Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരം സിപിഎമ്മിനെ സംബന്ധിച്ച് പ്രതീക്ഷിച്ചതിനപ്പുറമുള്ള തലവേദനയാണ് സൃഷ്ടിച്ചത്. സമരത്തിന് തുടക്കത്തില്‍ നല്‍കിയ പിന്തുണ പിന്‍വലിച്ച സിപിഎം, സമരത്തോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതു വിവാദമായിരുന്നു. പാര്‍ട്ടി പിന്തുണയില്ലെങ്കില്‍ സമരം പൊളിയുമെന്ന് കരുതിയ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കി സമരം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.

Cpim

ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വം പുറപ്പെട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്തതിന് പുറത്താക്കപ്പെട്ട 11 പേരെ വീണ്ടും തിരിച്ചെടുക്കാന്‍ പാര്‍ട്ടി ആലോചന തുടങ്ങി. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഇതിന്റെ ഭാഗമായി സമരവുമായി സഹകരിക്കുന്ന ചിലരെ പാര്‍ട്ടി നേതാക്കള്‍ നേരിട്ടെത്തി കണ്ടു.

വയല്‍ക്കിളി സമരത്തില്‍ സജീവമായ മൂന്ന് പേരെ വീട്ടിലെത്തി സിപിഎം നേതാക്കള്‍ കണ്ടുവെന്നാണ് വിവരം. സമരവുമായി സഹകരിക്കാതിരുന്നാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നാണ് വാഗ്ദാനം. സമരത്തില്‍ പങ്കെടുക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ലെന്നാണ് അറിയുന്നതെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് പറഞ്ഞു.

ദളിതുകളെ ചാക്കിട്ട് പിടിക്കേണ്ടത് എങ്ങനെ? മോദിയുടെ സ്‌പെഷ്യല്‍ ക്ലാസ്! 21000 ഗ്രാമങ്ങള്‍, 1700 പേര്‍ദളിതുകളെ ചാക്കിട്ട് പിടിക്കേണ്ടത് എങ്ങനെ? മോദിയുടെ സ്‌പെഷ്യല്‍ ക്ലാസ്! 21000 ഗ്രാമങ്ങള്‍, 1700 പേര്‍

സിപിഎം സമരരംഗത്തുനിന്ന് മാറിയ ശേഷം വയല്‍ക്കിളി സമരം കൂടുതല്‍ ശക്തമാകുകയായിരുന്നു. നിരവധി സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സമരത്തിന് പിന്തുണയര്‍പ്പിച്ച് കീഴാറ്റൂരിലെത്തി. സിപിഎം ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും സമരത്തിന് പിന്തുണ അര്‍പ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാത്രമല്ല, ബിജെപി സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന തോന്നലുണ്ടാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്.

English summary
Keezhattoor Protest: CPM new turn to settle issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X