ഭൂമിക്കടിയിലെ വെള്ളത്തിന്റെ ആഴത്തിന് പുറമെ പാറയും, ശുദ്ധജലവും ജയന്‍ സ്‌കാനര്‍ നോക്കി പറയും

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഭൂമിക്കടിയിലെ വെള്ളത്തിന്റെ ആഴത്തിന്റെ അളവിന് പുറമെ പാറയും, ശുദ്ധജലവും ജയന്‍ സ്‌കാനര്‍ നോക്കി പറയുംകത്തുന്ന വേനലില്‍ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോള്‍ എടപ്പാള്‍ സ്വദേശി എംടി ജയന്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുകയാണ്.ജര്‍മന്‍ സാങ്കേതിക വിദ്യയിലൂടെയാണ് കെനി പ്ലസ് സ്‌കാനര്‍ ഉപയോഗിച്ച് ജയന്‍ കത്തുന്ന വേനലില്‍ തെളിനീര്‍ ലഭ്യമാക്കുന്നത്.

 jayan

ഭൂമിക്കടിയില്‍ എത്ര മീറ്റര്‍ ആഴത്തിലും ജലം ഒഴുകുന്നത് നഗ്‌നനേത്രങ്ങളിലൂടെ കാണാനാകും.ഇതില്‍ ശുദ്ധജലവും അശുദ്ധജലവും ജയന്‍ സ്‌കാനറിലൂടെ കാണിച്ചു തരും.ഏതു പ്രദേശത്താണെങ്കിലും ജലം ലഭ്യമല്ലാത്ത മേഖലകളെയും സ്‌കാനര്‍ തെളിയിച്ചു കാണിക്കുന്നു. ദുബായിലെ ഒരു കമ്പനിയില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ജയന്‍ ആധുനിക ടെക്‌നോളജി ക്ക് പിറകേ പോകാനിറങ്ങിയത്.

ഷാര്‍ജ കമ്പനിയുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കെനി പ്ലസ് സ്‌കാനറിലൂടെ ജല ലഭ്യത കാണുന്നതില്‍ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് ജയന്‍.മാധ്യമ പ്രവര്‍ത്തകനായിരുന്ന അന്തരിച്ച എം.ടി.വേണുവിന്റെ മരുമകനായ ജയന്റെ കഴിവ് ഇപ്പോള്‍ കേരളത്തിനപ്പുറമാണ് പുകള്‍ പെറ്റിരിക്കുന്നത്,ഇതിനകം ആന്ധ്ര, കര്‍ണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ജയന്റെ കൈകളാല്‍ ജലലഭ്യത കണ്ട് തെളിനീര്‍ കുടിക്കുന്നവരാണ്.

എത്ര ആഴത്തില്‍ പാറയുണ്ടെന്നും, പാറയെ തുരന്നാല്‍ എത്ര കഴിഞ്ഞ് ജലം ലഭിക്കുമെന്നും പുതിയ സാങ്കേതികവിദ്യ നമ്മെ ബോധ്യപ്പെടുത്തുന്നത് നിമിഷ നേരം കൊണ്ടാണ്, നാട് വേനലില്‍ കുടിവെള്ളത്തിന് കേഴുമ്പോള്‍ ജയന്‍ നാടോടുന്ന തിരക്കിലുമാണ്. കിണര്‍ കുഴിച്ചാല്‍ ജലം ലഭിക്കാത്ത മേഖലകള്‍ കുഴിച്ചിട്ടും ജലം ലഭിക്കാതെ ഉപയോഗ ശൂന്യമായ കിണറുകള്‍ അവയുടെ എണ്ണം എന്നിവയും സ്‌കാനര്‍ ബോധ്യപ്പെടുത്തുന്നു.


ഹര്‍ത്താലെന്ന് പ്രചാരണം; വ്യാപകമായി വാഹനം തടയല്‍, കടകള്‍ അടപ്പിക്കുന്നു, വട്ടംകറക്കി യുവാക്കള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malapuram native jayan will find out underwater through keni plus scanner

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്