കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷണമില്ലാത്തവരിലും പത്തനംതിട്ടയില്‍ കൊറോണ; പഠന സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ മാത്രം എട്ട് പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദീനില്‍ നിന്നും എത്തിയവരാണ്.

അതിനിടെ കൊറോണയുടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങളില്ലാതെ തന്നെ 18 കാരിക്ക് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ima

ജില്ലയിലെ ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെട്ടതാവും പുതിയ പഠനസംഘം. പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17ാം തിയ്യതി നാട്ടിലെത്തിയ ശേഷം 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും കുട്ടിയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. പെണ്‍കുട്ടി ദില്ലിയിലെ നിസാമുദീനില്‍ നിന്നും ട്രെയിന്‍ കയറിയെന്ന ഒറ്റകാരത്താലാണ് സാംപിള്‍ പരിശോധന നടത്തിയത്.

തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്ക് കൊറാണ സ്ഥിരീകരിച്ചവരില്‍ 85 പേരും നിസാമുദീനിലെ മര്‍ക്കസില്‍ ചേര്‍ന്ന തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു. രാജ്യത്ത് മുപ്പത്ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദീനില്‍ നിന്നും എത്തിയവരാണ്.

അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നും എത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. എന്നാല്‍ ഇയാ ളുടേയും പരിശോധനയില്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്താകമാനം ഉണ്ടാവാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Recommended Video

cmsvideo
വൈറസിനെ തുരത്താനുള്ള മരുന്ന് വിജയകരം | Oneindia Malayalam

അതേസമയം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 9 മുതല്‍ 20നും ഇടയില്‍ ചികിത്സ നേടിയവരുടെ കണക്കുകളാണിത്. എന്നാല്‍ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 314 കേസുകളാണ്. ഇതില്‍ കണക്കെടുക്കുന്നതുവരെ 17 ശതമാനം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമെന്നത് ഉയര്‍ന്ന നിരക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Kerala Appoint a Special Team To Study Coronavirus Case Without Symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X