കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫയർഫോർസ് ഉപേക്ഷിച്ചു; കേരളസൈന്യം ദൗത്യം ഏറ്റടുത്തു, രക്ഷകരായി മത്സ്യത്തൊഴിലാളികൾ!

Google Oneindia Malayalam News

കണ്ണൂർ: കഴിഞ്ഞ പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളുടെ ചങ്കൂറ്റവും അർപ്പണ ബോധവും നമ്മൾ കണ്ടതാണ്. ഇപ്രാവശ്യവും പ്രളയ ദുരിതത്തിൽപെട്ടവർക്ക് കൈത്തായി അവർ കൂടെയുണ്ട്. ഫയർഫോർസ് പോലും പിന്മാറിയ ദൗത്യമാണ് കണ്ണൂരിൽ കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം.

<strong>സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ; 13,14,15 തീയ്യതികളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം</strong>സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ; 13,14,15 തീയ്യതികളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

കണ്ണൂർ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചു. ശക്തമായ ഒഴുക്കു കാരണം ഫയർഫോർസ് ഉപേക്ഷിച്ച ദൗതയാമാണ് മത്സ്യത്തൊഴിലാളികൾ പൂർത്തീകരിച്ചത്.

Rain

ശ്രീകണ്ഠാപുരതത് ശക്തമായ മഴ തുടരുകയാണ്. ഇതിനിടയിലാണ് ജീവൻ പണയംവെച്ച് മത്സ്യത്തൊഴിലാളഇകൾ രംഗത്തിറങ്ങിയത്. ഏഴ് പേരെയാണ് രക്ഷിച്ച്കൊണ്ടുവന്നത്. കണ്ണൂരില്‍ നിന്നാണ് ബോട്ടുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്.

കണ്ണൂർ ജില്ലയിലെ മലയോര നിവാസികൾ ഭീതിയിലാണ്. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയിലെ എണ്ണായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണ്. 71 ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

English summary
Kerala army completed riosky rescue in Sreekandapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X