കെ സുരേന്ദ്രനെ 89 വെട്ട് വെട്ടിയത് സിപിഎമ്മോ... ഫാദര്‍ലെസ് പരിപാടിയെന്ന് സുരേന്ദ്രന്‍?
മഞ്ചേശ്വരം: നേമത്ത് ഒ രാജഗോപാലിലൂടെ താമര വിരിഞ്ഞപ്പോള്‍ മഞ്ചേശ്വരത്ത് ബി ജെ പിക്ക് വിജയം നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയില്‍. വെറും 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുള്‍ റസാഖ് മഞ്ചേശ്വരം നിലനിര്‍ത്തിയപ്പോള്‍ ബി ജെ പിക്ക് നഷ്ടമായത് ഇരട്ടിമധുരം. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ പി ബി അബ്ദുള്‍ റസാഖിന് 56870 വോട്ടുകള്‍ കിട്ടിയപ്പോള്‍ കെ സുരേന്ദ്രന് കിട്ടിയത് 56781 വോട്ടുകള്‍.
സി പി എമ്മിന്റെ സി എച്ച് കുഞ്ഞമ്പുവിന് കിട്ടിയതാകട്ടെ വെറും 42565 വോട്ടുകളാണ്. കെ ജി മാരാരുടെ കാലം മുതലേ ബി ജെ പി പ്രതീക്ഷ വെച്ചുവരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. എന്നാല്‍ മാരാര്‍ അടക്കമുള്ള വമ്പന്മാര്‍ നേരിയ ഭൂരിപക്ഷത്തില്‍ ഇവിടെ തോറ്റു. മഞ്ചേശ്വരത്ത് എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് വോട്ട് മറിച്ച് തങ്ങളെ തോല്‍പിക്കുന്നു എന്ന് ബി ജെ പി സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമാണ്.

ഇത്തവണ 89 വോട്ടിന് തോറ്റ കെ സുരേന്ദ്രനോട് സോഷ്യല്‍ മീഡിയയില്‍ വലിയ സഹതാപ തരംഗമാണ് ഉള്ളത്. ഒ രാജഗോപാലിനൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കുമായി കെ സുരേന്ദ്രന്‍ കൂടി നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ ഇത് ബി ജെ പിക്ക് വലിയ ആവേശമാകുമായിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ തോറ്റു. അതും വളരെ നേരിയ വ്യത്യാസത്തില്‍.
സി പി എം ലീഗിന് വോട്ട് മറിച്ചാലും ഇല്ലെങ്കിലും, ഒരു കാര്യം സത്യമാണ്. സുരേന്ദ്രന് പണികൊടുത്തവരില്‍ ഒരു അപരന്‍ ഉണ്ട്. കെ സുന്ദര എന്ന അപരന്‍ പിടിച്ചത് 467 വോട്ടുകളാണ്. സുരേന്ദ്രന്‍ തോറ്റതാകട്ടെ വെറും 89 വോട്ടിനും. കെ സുരേന്ദ്രനെ സി പി എം 89 വെട്ട് വെട്ടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. അതേസമയം, തന്നെ തോല്‍പിച്ചത് ഫാദര്‍ലെസ് പരിപാടിയിലൂടെയാണെന്ന തരത്തിലുള്ള സുരേന്ദ്രന്റെ വാക്കുകളും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്.












Click it and Unblock the Notifications