കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന് ജയം, യുഡിഎഫിന് ആശ്വാസം
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ യുഡിഎഫിന് ജയം. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി അഡ്വ.മോന്‍സ് ജോസഫാണ് മണ്ഡലത്തില്‍ വിജയിച്ചത്. 42256 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഎഫിന്റെ സ്‌ക്കറിയ തോമസിനെയാണ് മോന്‍സ് ജോസഫ് പരാജയപ്പെടുത്തിയത്.യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് ജനവിധി തേടിയത് അഞ്ചാം തവണാണ്.
എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ് സ്‌ക്കറിയ വിഭാഗത്തിനാണ് കടുത്തുരുത്തിയില്‍ സീറ്റ് നല്‍കിയത്. പര്‍ട്ടി ചെയര്‍മാനായ സ്‌ക്കറിയ തോമസ് തന്നെ ഇവിടെ മത്സരിയ്ക്കുകയും ചെയ്തു. 1997ലും 1980 ലും സ്‌ക്കറിയ തോമസ് കോട്ടയത്തെ എംപിയായിരുന്നു.

എന്‍ഡിഎ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് (പിസി തോമസ്) വിഭാഗത്തിനാണ് സീറ്റ് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടനെയാണ് മത്സരംരഗത്ത് ഇറക്കിയത്. 2011 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 68787 വോട്ടുകള്‍ നേടിയാണ് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് വിജയിച്ചത്.












Click it and Unblock the Notifications