കാസര്‍കോട് അടക്കം ബിജെപിക്ക് 3 സീറ്റെന്ന് എല്‍ഡിഎഫ് സര്‍വ്വേ... മാതൃഭൂമി പറയുന്നതെന്ത്?
3 മുതല്‍ 5 സീറ്റുകള്‍ വരെ എന്‍ ഡി എ ജയിക്കുമെന്ന് ബി ജെ പി നേതാക്കള്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. അഭിപ്രായ സര്‍വ്വേകളും എക്‌സിറ്റ് പോളുകളും 4 സീറ്റ് വരെ കിട്ടിയേക്കും എന്ന് പ്രവചിച്ചിട്ടുമുണ്ട്. എന്നാല്‍ എന്‍ ഡി എ മൂന്ന് സീറ്റുകള്‍, അതും നല്ല എ ക്ലാസ് ബി ജെ പി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന് എല്‍ ഡി എഫിന് പറയാന്‍ പറ്റുമോ.
പറ്റും എന്നാണ് മാതൃഭൂമി പറയുന്നത്. 78 മുതല്‍ 93 വരെ സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് എല്‍ ഡി എഫിന്റെ കണക്കുകള്‍ പറയുന്നു എന്ന റിപ്പോര്‍ട്ടിലാണ് മാതൃഭൂമി എന്‍ ഡി എയ്ക്ക് 3 സീറ്റുകള്‍ പറയുന്നത്. 78 സീറ്റുകളുമായി ഭരണം ഉറപ്പിക്കുന്ന ഇടതുപക്ഷം 93 സീറ്റുകള്‍ വരെ കിട്ടിയേക്കാം എന്നും പ്രതീക്ഷിക്കുന്നുണ്ട്. യു ഡി എഫിന് 44 സീറ്റുകളാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

ബി ജെ പി സ്ഥാനാര്‍ഥികളായ രവീശ് തന്ത്രിയും കെ സുരേന്ദ്രനും ഒ രാജഗോപാലും ജയിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും രവീശ് തന്ത്രി കാസര്‍കോടും ഒ രാജഗോപാല്‍ നേമത്തുമാണ് മത്സരിക്കുന്നത്. ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് ഇത് മൂന്നും. 98 സീറ്റുകളിലാണ് ഇത്തവണ ബി ജെ പി മത്സരിക്കുന്നത്.
2011 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎമ്മായിരുന്നു. 93 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ലഭിച്ചത് 44 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. 82 സീറ്റുകളില്‍ മത്സരിച്ച് കോണ്‍ഗ്രസിന് 39 സീറ്റുകള്‍ ലഭിച്ചു. 24 മണ്ഡലങ്ങളില്‍ മത്സരിച്ച് 20 സീറ്റുകള്‍ നേടിയ മുസ്ലീം ലീഗ് ആയിരുന്നു മൂന്നാം സ്ഥാനത്ത്. 72 സീറ്റുകള്‍ നേടിയ യുഡിഎഫ് സര്‍ക്കാരുണ്ടാക്കി.












Click it and Unblock the Notifications