തോമസ് ഐസക്, ജി സുധാകരൻ, എകെ ബാലൻ; പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ സിപിഎം.. 5 മന്ത്രിമാർ പുറത്ത്
തിരുവനന്തപുരം; സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അഞ്ച് മന്ത്രിമാരാണ് പട്ടികയ്ക്ക് പുറത്തായത്.മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ, എകെ ബാലൻ, സി രവീന്ദ്രൻ എന്നിവരാണ് മത്സര രംഗത്ത് ഇല്ലാത്തത്.രണ്ട് ടേം നിബന്ധന കർശനമാക്കിയതോടെയാണ് മന്ത്രിമാർ പുറത്തായത്. ഇതിനെതിരെ പ്രാദേശിക തലത്തിൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും സിപിഎം അതിന് ചെവികൊടുത്തില്ല. ഇതിനൊപ്പം 33 സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് ലഭിച്ചിട്ടില്ല.

2006 മുതൽ അമ്പലപ്പുഴയിൽ തുടർച്ചയായി ജയിച്ച ജി സുധാകരന് പകരം ഇക്കുറി എച്ച് സലാം ആണ് ജനവിധി തേടുന്നത്. നേരത്തേ മുൻ എംപി സിഎസ് സുജാത മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അത് തള്ളിയാണ് സലാമിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സലാം. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ അമ്പലപ്പുഴ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം, കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി, സിപിഎം ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തോമസ് ഐസക്കിന്റെ ആലപ്പുഴയിൽ പിപി ചിത്തരജ്ഞനാണ് സ്ഥാനാർത്ഥി. തീരദേശത്തെ മത്സ്യത്തൊഴിലാളി മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് ചിത്തരഞ്ജനെന്നും തുടർഭരണം ഉറപ്പുവരുത്താൻ മാത്രമല്ല മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും ചിത്തരഞ്ജനെ വിജയിപ്പിക്കണമെന്ന് സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്ത് തോമസ് ഐസക് പ്രതികരിച്ചു.
ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം
സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് പകരം തരൂരിൽ പിപി സുമോദാണ് മത്സരിക്കുന്നത്. നേരത്തേ ബാലന്റെ ഭാര്യ ജമീലയെ മത്സരിപ്പിക്കാനുള്ള നീക്കം ഉണ്ടായിരുന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് നീക്കം പാർട്ടി ഉപേക്ഷിക്കുകയായിരുന്നു. മന്ത്രി സി രവീന്ദ്രനാഥിന് പകരം പുതുക്കാട് നിന്ന് കെകെ രാമചന്ദ്രനും ഇപി ജയരാജന് പകരം മന്ത്രി കെകെ ശൈലജയുമാണ് ജനവിധി തേടുന്നത്.












Click it and Unblock the Notifications