കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടികയിൽ 50% പുതുമുഖങ്ങൾ, വിജയസാധ്യത മുഖ്യപരിഗണന; താരിഖ് അൻവർ

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുതുമുഖങ്ങൾക്ക് പരിഗണന നൽകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് 50 ശതമാനം പുതുമുഖങ്ങളെയായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം വനിതകൾ, യുവാക്കൾ എന്നിവർക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നും കൂട്ടിച്ചേർത്തു. അതേ സമയം മുതിർന്ന നേതാക്കൾക്കും അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയില്‍ സമഗ്രവികസനം; തൃശൂരില്‍ 48 പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ആരോഗ്യ മന്ത്രിആരോഗ്യ മേഖലയില്‍ സമഗ്രവികസനം; തൃശൂരില്‍ 48 പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ആരോഗ്യ മന്ത്രി

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

 പ്രാതിനിധ്യം നൽകും

പ്രാതിനിധ്യം നൽകും

നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അവസരം നൽകുന്നതിനൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയസാധ്യത പ്രധാനമാനദണ്ഡമാക്കിയായിരിക്കും സ്ഥാർനാർത്ഥി നിർണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കും ജനങ്ങൾക്കും മികച്ച സേവനം നൽകിയവരെയും മികച്ച പ്രതിച്ഛായയുള്ളവരെയും മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്?

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്?

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എഐസിസിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം എല്ലാത്തരത്തിലും പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച താരിഖ് അൻവർ സംസ്ഥാനത്തെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്ത് കേസുകൾ ഉൾപ്പെടെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ കേസുകളെക്കുറിച്ച് പരാമർശിച്ച താരിഖ് അൻവർ ഇത്തവണ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

എല്ലാവർക്കും പരിഗണന

എല്ലാവർക്കും പരിഗണന


യുഡിഎഫ് വളരെ ഗൌരവത്തോടെയാണ് പ്രകടന പത്രികയെ സമീപിക്കുന്നതെന്നും എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം ലഭിക്കുന്നതായിരിക്കും. പ്രകടന പത്രികയ്ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ആശയങ്ങൾ തേടുമെന്നും കർഷകർ, തൊഴിലാളികൾ, യുവാക്കൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നുള്ള നിർദേശം കൂടി പരിഗണിച്ച ശേഷമാണ് പത്രിക തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സംസ്ഥാനത്ത് ബിജെപി- സിപിഎം കൂട്ടുകെട്ട് യുഡിഎഫിനെതിരെ ഉയർന്നുവരാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നുണ്ട്.

ആഗ്രഹിക്കുന്നത് തകർച്ച

ആഗ്രഹിക്കുന്നത് തകർച്ച


സിപിഎമ്മും ബിജെപിയും ഒരു പോലെ കോൺഗ്രസിന്റെ തകർച്ചയാണ് ആഗ്രഹിക്കുന്നത്. ബിജെപി രാഷ്ട്രത്തിന് ഒരു സംഭാവനയും നൽകാത്ത പാർട്ടിയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി എന്നതിനപ്പുറം രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രസ്ഥാനമാണ്. കോൺഗ്രസ് എല്ലാവർക്കുമായാണ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Kerala Assembly election 2021: 50 Percent of candidates are new faces- Tariq Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X