ബിജെപിയോട് 'സലാം' പറയാന്‍ ബിഡിജെഎസ്; മുന്നണി വിട്ടേക്കും, ലക്ഷ്യം എല്‍ഡിഎഫ്: റിപ്പോര്‍ട്ട്
കോട്ടയം: ബിജെപിയേയും എന്‍ഡിഎയും സംബന്ധിച്ച് ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്തവണ പുറത്ത് വന്നത്. ഏക സിറ്റിങ് സീറ്റ് നഷ്ടമായ മുന്നണിക്ക് പാലക്കാട് ഒഴികെ മറ്റൊരിടത്ത് പോലും ശക്തമായ മത്സരം പോലും കാഴ്ചവെക്കാന്‍ സാധിച്ചില്ല. മുന്നണിയുടെ മൊത്തതിലുള്ള വോട്ട് വിഹിതത്തില്‍ വലിയ കുറവും ഉണ്ടായി. തിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണിയിലും കലഹം തുടങ്ങി. ബിഡിജെഎസും ബിജെപിയും തമ്മില്‍ വലിയ ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ ബിഡിജെഎസ് മുന്നണി വിടാനുള്ള സാധ്യതയും ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ബിജെപി നടത്തുന്നത്
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വലിയ ആക്ഷേപമാണ് ബിജെപി നേതാക്കള്‍ ബിഡിജെഎസിന് നേരെ നടത്തിയത്. തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടെ മാത്രം തലയില്‍ ഇടുന്ന ബിജെപിയുടെ ഈ നയത്തില്‍ ബിഡിജെഎസിനുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ശക്തമായത്.

തുഷാര്‍ വെള്ളാപ്പള്ളി രാജിവെക്കും
തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കും. ഇന്നലെ തന്നെ തുഷാര്‍ പാര്‍ട്ടി നേതാക്കളോട് രാജി സന്നദ്ധത വ്യക്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പാർട്ടിയിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ച തുഷാർ ഇന്ന് നിർണായക തീരുമാനം എടുത്തേക്കും.

മുന്നണിയില്‍ തുടരുമോ
പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് രാവിലെ കൊല്ലത്ത് ചേരുന്നുണ്ട്. യോഗത്തില്‍ പരാജയത്തിന് പിന്നാലെയുള്ള ബിജെപിയുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും. ബിജെപിയുടെ കുത്തുവാക്കുകള്‍ കേട്ട് ഇനിയും നാണം കെട്ട് മുന്നണിയില്‍ തുരേണ്ടതില്ലെന്നാണ് പാര്‍ട്ടി അണികളുടേയും അഭിപ്രായം.

വോട്ട് മറിച്ചു
പല മണ്ഡലങ്ങളിലും ബിജെപി വ്യാപകമായി വോട്ട് മറിച്ചിട്ടുണ്ട്. അതിന്‍റെ പഴി ബിഡിജെഎസില്‍ കെട്ടിവെക്കാന്‍ അവര്‍ ശ്രമിക്കുന്നത്. എന്‍ഡിഎ വിട്ടാല്‍ ഇടതുമുന്നണിയില്‍ പ്രവേശനം നേടാനോ അവരുമായി സഹകരിച്ച് മുന്നോട്ട് പോവാനോ ഉള്ള സാധ്യതകള്‍ തേടണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.

കായംകുളം
എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച് വ്യക്തമായി പ്രതികരിക്കാന്‍ നേതൃത്വം വിസമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡങ്ങളില്‍ ബിജെപി പ്രചാരണത്തില്‍ സജീവമായില്ല. കായംകുളം ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉയര്‍ന്ന് വരികയും ചെയ്തിരുന്നു.

ഉപരിതലത്തില്‍ മാത്രം
ബിജെപിയിലെ പ്രശ്നങ്ങളാണ് മുന്നണിയുടെ വലിയ പരാജയത്തിന് കാരണമായത്. ഉപരിതലത്തില്‍ മാത്രമേ എന്‍ഡിഎ സംവിധാനമുള്ളു. മറ്റിടങ്ങളില്‍ എല്ലാം ബിജെപി ഒറ്റയ്ക്കാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കെ സുരേന്ദ്രന്‍ നയിച്ച് വിജയ യാത്രയില്‍ പോലും ബിഡിജെഎസിനെ പങ്കെടുപ്പിച്ചില്ലെന്നും ബിഡിജെഎസ് ആരോപിക്കുന്നു.

മുന്നണി വിടണം
ബിജെപി ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു വന്നില്ലെന്ന പരാതിയുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി വിടണമെന്ന ആവശ്യം ബിഡിജെഎസില്‍ ഉയര്‍ന്നിരുന്നു. ഒരു വിഭാഗം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

പദവികള്‍ ലഭിച്ചില്ല
ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത ബോര്‍ഡുകളും കോര്‍പ്പറേഷനുകള്‍ ഇതുവരെ നല്‍കാത്തത് സമുദായത്തോടുള്ള അവഗണനയാണെന്നും പറയുന്നു. അതേസമയം മത്സരിച്ച മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ച പരിശോധിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.

പരിശോധിക്കും
ഉടുമ്പന്‍ചോലയില്‍ 2016 ല്‍ ബിഡിജെഎസിന് 21,799 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കിറി അത് കേവലം 7208 വോട്ടിലേക്ക് ചുരുങ്ങി. ഇടുക്കി മണ്ഡലത്തിലും വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായി. 2016 ല്‍ പാര്‍ട്ടിക്ക് 27,403 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ അത് 9286 ആയി ചുരങ്ങി. പൂഞ്ഞാറിലും 17000 വോട്ടിന്‍റ കുറവുണ്ട്.
മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications