ബിജെപി വിജയിച്ചാല്‍ കേരളത്തില്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാര്‍; വികസന മുന്നേറ്റം വരും: ബിപ്ലവ് കുമാര്‍
തിരുവനന്തപുരം: ബിജെപി വിജയിച്ചാല്‍ കേരളത്തില്‍ വന്‍ വികസന കുതിപ്പ് ഉണ്ടാവുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്നാല്‍ കേരളത്തിന്റെ വികസനക്കുതിപ്പിന് ഇരട്ട എന്‍ജിനുള്ള എന്‍ഡിഎ സര്‍ക്കാരിനെ ലഭിക്കും കേരളം പോലൊരു സംസ്ഥാനത്തില്‍ അധികാരം ലഭിച്ചാല്‍ ബിജെപിക്ക് അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കാനാകുമെന്നും ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരാണത്തിനായി കേരളത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം എത്തിയത്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

വികസനമുരടിപ്പാണ്
പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിന് ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളി പ്രവാസികളുടെ മികച്ച പിന്തുണയുമുണ്ട്. എന്നാലും ഇവിടെ വികസനമുരടിപ്പാണ്. അതിനുകാരണം മാറിമാറി കേരളം ഭരിച്ച ഇടതുവലതുമുന്നണികളാണ്. കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന സിപിഎം-കോണ്‍ഗ്രസ് മുന്നണികളെ മാറ്റി എന്‍ഡിഎയെ തിരഞ്ഞെടുക്കാന്‍ കേരളീയര്‍ക്ക് ലഭിച്ച സുവര്‍ണാവസരമാണിത്.

ത്രിപുരയിലെ വിജയചരിത്രം
പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവഭൂമിയായ കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്ട്രീയക്കൊല പോലും നടന്നിട്ടില്ല. കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല എസ്ഡിപിഐ പോലുള്ള ഭീകരസംഘടനകളും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റുവിരുദ്ധ മനോഭാവം
ബിജെപി അധികാരത്തിലെത്തിയാല്‍ ഇതിന് അവസാനംകുറിക്കും. കമ്മ്യൂണിസ്റ്റുവിരുദ്ധ മനോഭാവം ലോകത്തെമ്പാടുമുണ്ട്. മുഴുവന്‍സമയ പ്രവര്‍ത്തകരെന്ന പേരില്‍ നിയോഗിക്കപ്പെടുന്നവരാണ് പാര്‍ട്ടിയെയും ഭരണത്തിലെത്തുന്ന കമ്മ്യൂണിസ്റ്റു സര്‍ക്കാരുകളെയും നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെ ചെലവില്‍ കഴിയുന്ന ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് രാജ്യത്ത് വികസനം കൊണ്ടുവരാന്‍ കഴിയുക. കാപട്യമാണ് വികസനവിരോധികളായ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്ര.

കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം തന്ത്രം
ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ബിജെപിയെ ന്യൂനപക്ഷ വിരോധികളായി ചിത്രീകരിക്കുന്നത്. എതിരാളികളെ നുണപ്രചാരണങ്ങളിലൂടെ തകര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം തന്ത്രമാണ്. വികസനവും തൊഴിലുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ ബിജെപിക്കെതിരെ രാജ്യം മുഴുവന്‍ അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക വിഷയം
കേരളത്തില്‍ മണ്ഡി സമ്പ്രദായം ഏര്‍പ്പെടുത്താതെ കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിലെ കര്‍ഷകരെ വഞ്ചിക്കുകയാണ്. ആറായിരം രൂപയുടെ ധനസഹായം നല്‍കുക വഴി ഭാരതത്തിലെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാര്‍ കൈത്താങ്ങാവുകയായിരുന്നു. ലോകത്തെ കിടുകിടാ വിറപ്പിച്ച കോവിഡ് മഹാമാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഭാരതം പിടിച്ചുകെട്ടിയത്.

കോണ്‍ഗ്രസ്-സിപിഎം ശ്രമം
മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് സൗജന്യമായി നല്‍കിയ മോദിക്കൊപ്പമാണ് കേരളവും ചേരേണ്ടത്. മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസ്-സിപിഎം ശ്രമം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഭീകരസംഘങ്ങളോട് ഇരുകൂട്ടര്‍ക്കും മൃദുസമീപനമാണ്.

ഭിന്നാഭിപ്രായങ്ങള്‍
ഇത്തരം ആരോപണങ്ങളെയൊന്നും ബിജെപി ഭയപ്പെടുന്നില്ല. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് ബിജെപി. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അതിനാല്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരും. അത് വിഭാഗീയതയായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications