കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ? ബിജെപി പൂർണ സ്ഥാനാർഥി പട്ടിക ഇന്ന്
ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ഒ രാജഗോപാൽ പരസ്യമായി ആവശ്യപ്പെട്ടതോടെ വി മുരളീധരനും കെ സുരേന്ദ്രനും വെട്ടിലായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പൂർണ സ്ഥാനാർഥി പട്ടിക ഇന്നുണ്ടാകും. കഴക്കൂട്ടം അടക്കമുള്ള വിഐപി മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥി പ്രഖ്യാപനം ബാക്കിയുള്ളത്. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മാനന്തവാടിയിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർഥി പിന്മാറുകയും ചെയ്തിരുന്നു. ഈ മണ്ഡലങ്ങളിൽ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമനത്തിലെത്തും.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്നാണ് സജീവമായ റിപ്പോർട്ടുകൾ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭ സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം നിലനിൽക്കെ ശോഭ മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ വിശ്വാസികൾക്കുവേണ്ടിയാണ് മത്സരിക്കുന്നതെന്ന് ശോഭ അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വിശ്വാസികള്‍ക്ക് ദ്രോഹം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളിയ്‌ക്കെതിരായി മത്സരിക്കണമെന്നതാണ് വിശ്വാസികളുടെ പ്രതിനിധിയെന്ന നിലയില്‍ തന്റെ നിലപാടെന്നും ശോഭ വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ഒ രാജഗോപാൽ പരസ്യമായി ആവശ്യപ്പെട്ടതോടെ വി മുരളീധരനും കെ സുരേന്ദ്രനും വെട്ടിലായി. ശോഭയ്‌ക്ക് സീറ്റ് നൽകരുതെന്ന് കടുത്ത നിലപാടെടുത്ത കെ സുരേന്ദ്രൻ ഇതോടെ നിലപാട് മാറ്റി. സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ശോഭ പ്രഖ്യാപിച്ചു. എന്നാൽ ഈ സീറ്റ് ശോഭയ്‌ക്ക് നൽകാൻ സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ല. കുമ്മനം രാജശേഖരൻ പിൻഗാമിയല്ലെന്ന രാജഗോപാലിന്റെ പ്രസ്‌താവനയും ബിജെപിയെ കുരുക്കിലാക്കി. പുറമെനിന്ന് വോട്ട് പിടിക്കാൻ കുമ്മനത്തിന് കഴിയുമോ എന്നാണ് രാജഗോപാൽ തുടർച്ചയായി സംശയം പ്രകടിപ്പിക്കുന്നത്.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
അതേസമയം സ്ഥാനാർഥികളായി തിരഞ്ഞെടുത്തവരെ അറിയിക്കാതെയാണ് ബിജെപി പട്ടിക പുറത്തിറക്കിയതെന്ന വാദവും ശക്തമാണ്. പട്ടികവര്‍ഗ സംവരണമണ്ഡലമായ മാനന്തവാടിയില്‍ ബിജെപി പട്ടികയില്‍ ഉള്‍പെടുത്തിയ സി. മണികണ്ഠന്‍ ആണ് തന്നെ അറിയിക്കാതെ സ്ഥാനാര്‍ഥിയാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മത്സരത്തില്‍നിന്നു പിന്‍വാങ്ങിയത്. പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണികണ്ഠൻ പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.
തൃശൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സുരേഷ് ഗോപിയും നേരത്തെ മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. നിമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന സുരേഷ് ഗോപിയോട് ആലോചിക്കാതെയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ആശുപത്രി വിട്ടെങ്കിലും പത്ത് ദിവസമെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. ഇത് പ്രചരണ പ്രവർത്തനങ്ങൾക്ക് അടക്കം തിരിച്ചടിയാകുമെന്നും ചൂണ്ടികാട്ടപ്പെടുന്നു.












Click it and Unblock the Notifications