കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ വാക്കിന് പുല്ലുവിലയോ, ശോഭയെ എഴയലത്ത് അടുപ്പിക്കാതെ നേതാക്കള്‍; ബിജെപിയില്‍ പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വം നിയമസഭതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കേരളത്തില്‍ ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതികളാണ് ബിജെപി ആവിഷ്‌കരിക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥികലരെ നിറുത്തി പരമാവധി മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

എന്നാല്‍ പാര്‍ട്ടിയിലെ ഭിന്ന വീണ്ടും മറനീക്കി പുറത്തുവരുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ശോഭ പുറത്ത്

ശോഭ പുറത്ത്

നേരത്തെ ബിജെപിയില്‍ നിലനിന്ന ഭിന്നതകളെ തുടര്‍ന്ന് സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിറകോട്ട് പോയ നേതാവായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സജീവമാകാന്‍ ദേശീയ നേതൃത്വം ശോഭയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സജീവമായെങ്കിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ശോഭയെ ഒഴിവാക്കിയിരിക്കുകയാണ്.

ശോഭ ഉയര്‍ത്തിയ ആവശ്യങ്ങള്‍

ശോഭ ഉയര്‍ത്തിയ ആവശ്യങ്ങള്‍

ശോഭ ഇതുവരെ ഉയര്‍ത്തിയിരുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. അമിത് ഷാ പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗം, ഈ വി്ഷയത്തില്‍ ദേശീയ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായി ശോഭ സുരേന്ദ്രന്‍ വിഭാഗം പറഞ്ഞിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ശോഭയെ ഒഴിവാക്കിയത് മറ്റൊരു പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച കോര്‍കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെടത്തതില്‍ അമിത് ഷാ കേരള ബിജെപിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അമിത് ഷായുടെ വാക്കിന് പുല്ലുവിലയോ

അമിത് ഷായുടെ വാക്കിന് പുല്ലുവിലയോ

സംസ്ഥാന നേതൃത്വത്തോട് ശോഭയെ ഉള്‍ക്കൊണ്ട് പോകണമെന്ന് ദേശീയ നേതൃത്വവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുരളീധര പക്ഷം ശോഭയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് സൂചന. അതുകൊണ്ടാവാം ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭയെ ഒഴിവാക്കിയത്. ഇക്കാര്യത്തില്‍ വീണ്ടും ദേശീയ നേതൃത്വം നേരിട്ട് ഇടപെടുമോ എന്ന കാര്യം കണ്ടറിയണം.

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബിജെപിയെ സ്ഥാനാര്‍ത്ഥി പട്ടിക എന്തുകൊണ്ട് വൈകും എന്ന ചോദ്യം ഉയരുകയാണ്. ഗ്രൂപ്പുകള്‍ വീതം വയ്ക്കുന്നത് കൊണ്ടുള്ള തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ടാണ് വൈകുന്നതെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് പ്രചരണ പരിപാടികള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ ബിജെപിയില്‍ ഉയര്‍ന്നിരുന്നു.

അന്തിമരൂപം

അന്തിമരൂപം

മൂന്ന് തവണ കോര്‍ കമ്മിറ്റിയും ഒരു തവണ ഇലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നിട്ടും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. നാളെ വീണ്ടും യോഗം ചേര്‍ന്ന് എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുമെന്നാണ് ഔദ്യോഗി്ക പക്ഷം പറയുന്നത്.

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

അതേസമയം കോര്‍ കമ്മിറ്റി അംഗങ്ങള്‍ എ പ്ലസ് മണ്ഡലങ്ങള്‍ പങ്കുവച്ച് എടുക്കുകയും അടുത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ എല്ലാവര്‍ക്കും പ്രമുഖ മണ്ഡലള്‍ നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ബിജെപിയെ സംസ്ഥാനത്ത് വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച നേതാക്കള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പും നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

പൊട്ടിത്തെറി സംഭവിക്കുമോ

പൊട്ടിത്തെറി സംഭവിക്കുമോ

അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമോ എന്ന കാര്യം കണ്ടറിയണം. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നുകൂടി ഒഴിവാക്കിയാല്‍ മറ്റൊരു പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല.

ആന്റണിയ്‌ക്കൊപ്പം നിന്ന് ഇടതിലേക്ക്; ആന്റണി തിരികെ പോയിട്ടും ഒറ്റയ്ക്ക് കലഹിച്ചു, പിന്നെ തിരിച്ചെത്തി! ഒടുവിൽആന്റണിയ്‌ക്കൊപ്പം നിന്ന് ഇടതിലേക്ക്; ആന്റണി തിരികെ പോയിട്ടും ഒറ്റയ്ക്ക് കലഹിച്ചു, പിന്നെ തിരിച്ചെത്തി! ഒടുവിൽ

ജലീൽ ഇക്കുറിയും ഇടത് സ്വതന്ത്രൻ, 'പാർട്ടി തീരുമാനം എടുത്തു കഴിഞ്ഞു'; അനുസരിക്കുമെന്ന് ജലീൽജലീൽ ഇക്കുറിയും ഇടത് സ്വതന്ത്രൻ, 'പാർട്ടി തീരുമാനം എടുത്തു കഴിഞ്ഞു'; അനുസരിക്കുമെന്ന് ജലീൽ

പറവൂരില്‍ വമ്പന്‍ പ്രഖ്യാപത്തിനൊരുങ്ങി സിപിഐ; സതീശനെതിരെ എന്‍എം പിയേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായേക്കുംപറവൂരില്‍ വമ്പന്‍ പ്രഖ്യാപത്തിനൊരുങ്ങി സിപിഐ; സതീശനെതിരെ എന്‍എം പിയേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായേക്കും

Recommended Video

cmsvideo
ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam

500 വോട്ട് മറിഞ്ഞാല്‍... പെരിന്തല്‍മണ്ണയില്‍ കൊടുവള്ളി മോഡല്‍; മുസ്തഫ കോടികള്‍ ഇറക്കിയെന്ന് പ്രചാരണം500 വോട്ട് മറിഞ്ഞാല്‍... പെരിന്തല്‍മണ്ണയില്‍ കൊടുവള്ളി മോഡല്‍; മുസ്തഫ കോടികള്‍ ഇറക്കിയെന്ന് പ്രചാരണം

 അടവുമാറ്റി ജോസഫ്, ഏറ്റുമാനൂർ കോൺഗ്രസിന് തിരിച്ച് നൽകും.. പക്ഷേ.. തർക്കപരിഹാരത്തിന് പുതിയ ഫോർമുല അടവുമാറ്റി ജോസഫ്, ഏറ്റുമാനൂർ കോൺഗ്രസിന് തിരിച്ച് നൽകും.. പക്ഷേ.. തർക്കപരിഹാരത്തിന് പുതിയ ഫോർമുല

English summary
Kerala Assembly Election 2021: BJP leadership has excluded Sobha Surendran from election committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X