കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജീവമായി ഉള്ളവര്‍ക്കെല്ലാം പാര്‍ട്ടി ചുമതല, കേരളം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി!!

Google Oneindia Malayalam News

തൃശൂര്‍: കേരളം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. സംസ്ഥാനത്ത് സംഘടനാ തലത്തില്‍ സജീവമായിട്ടുള്ള എല്ലാവര്‍ക്കും പാര്‍ട്ടി ചുമതലകള്‍ നല്‍കാനാണ് തീരുമാനം. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ, ബിജെപിയുടെ തന്നെ ഏതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനത്തിന് ഇറക്കും. ഇതിന് സംസ്ഥാന ബിജെപി നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരെ ഇറക്കി സംഘടന ശക്തിപ്പെടുത്തുക, അതുവഴി വോട്ടുബാങ്ക് രൂപീകരിക്കാന്‍ സാധിക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

1

നേരത്തെ തന്നെ ഇത്തരമൊരു തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇത്തരം നിയമനങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം വീണ്ടും പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ തന്നെ ഇത് നടപ്പാക്കും. അടിത്തട്ട് മുതല്‍ ശക്തമായ സംവിധാനം ഒരുക്കാനാണ് ബിജെപിയുടെ പ്ലാന്‍. വാര്‍ഡ് തലം മുതല്‍ വിവിധ സെല്ലുകളുടെയും മോര്‍ച്ചകളുടെയും ചുമതലകളാണ് പുതിയ നേതാക്കളെ കാത്തിരിക്കുന്നത്.

മുപ്പതോളം സെല്ലുകള്‍ ബിജെപിയുടെ കീഴിലുണ്ട്. എന്നാല്‍ ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനം താഴേ തട്ടില്‍ ശക്തമല്ല. ഈ സെല്ലുകളുടെ താഴേ തട്ടിലെ ഘടകങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നില്ല. ഇവയെ ശക്തമാക്കാന്‍ കുറച്ച് പുതിയ പ്രവര്‍ത്തകരെ എത്തിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ പ്രവര്‍ത്തകര്‍ക്ക് ഇത്തരം സംഘടനാ ചുമതല നല്‍കുമ്പോള്‍ അത് വലിയ ആവേശത്തോടെ സ്വീകരിക്കും. അവര്‍ എല്ലാം മറന്ന് തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കും. കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതും ഇത്തരം മാറ്റങ്ങളാണ്.

അതേസമയം 14 നിയോജക മണ്ഡലങ്ങളിലും നടത്തിയ ശിബിരങ്ങളില്‍ പങ്കെടുത്ത 15000ത്തോളം സജീവ പ്രവര്‍ത്തകരില്‍ സംഘടനാ ചുമതലയില്ലാത്തവരെ മറ്റ് ഘടകങ്ങളുടെ ഭാഗമാക്കും. ഇതിനിടെ പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കാന്‍ കുമ്മനം രാജശേഖരന്‍ അ ധ്യക്ഷനായി സമിതിയെയും നിയമിച്ചു. കേരളാ യാത്രയ്ക്കും സംസ്ഥാന സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. എംടി രമേശിനാണ് യാത്രയുടെ ഏകോപന ചുമതല. മാറ്റങ്ങള്‍ കേരളത്തില്‍ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിന്റെ സൂചനയാണ്. സാധാരണ പ്രവര്‍ത്തകരെ മുന്‍നിരയിലേക്ക് കൊണ്ടുവന്നാണ് ബിജെപി പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചത്. കേരളത്തിലും ആ ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്.

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
kerala assembly election 2021: bjp will give organisation for every active worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X