'കേരളം മൂന്നാം ബദലിനൊപ്പം'; 35 സീറ്റ് ലഭിച്ചാൽ ബിജെപി ഭരിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം; കേരളം മൂന്നാം ബദലിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
എൻഡിഎയെ സംബന്ധിച്ച് നിർണായകമായ തിരഞ്ഞെടുപ്പാണിത്. കേരളത്തിൽ മുന്നമി കാലുറപ്പിക്കും. രണ്ട് മുന്നണികളും ബിജെപിയെ വിമർശിക്കുന്നതിന് കാരണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്. കേരളത്തിൽ ബിജെപി ശക്തമാകുകയാണ്. കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാനാകില്ല. 35 സീറ്റുകൾ ലഭിച്ചാൽ ഭരിക്കുമെന്നും സുരേന്ദ്രൻ ആവർത്തിച്ചു.
എൽഡിഎഫ് സഹായിച്ചാലും യുഡിഎഫ് മഞ്ചേശ്വരത്ത് ജയിക്കില്ല. സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും സിപിഎമ്മും കോൺഗ്രസും പരീക്ഷിച്ച് വിജയിച്ച തന്ത്രം നേരിടാൻ ബിജെപി ഇത്തവണ നേരത്തേ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. .
സംസ്ഥാനത്ത് ഇത്തവണ 10 മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കാസർഗോഡ്, പാലക്കാട്, തൃശ്ശൂർ, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ 10 സീറ്റുകളാണ് ബിജെപി പ്രതീക്ഷ. കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരവും കാസർഗോഡും പാലക്കാടും തൃശ്ശൂരും, തിരുവനന്തപുരത്തു ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. കൂടാതെ പാറശാല, കോവളം, ആറ്റിങ്ങൾ, കോന്നി, മണലൂർ, പുതുക്കാട് ,, മലമ്പുഴ മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. 35 മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നും അതുവഴി വോട്ട് വർധന ഉണ്ടാക്കാമെന്നുമാണ് ബിജെപി പ്രതീക്ഷ.
ജനം വിധിയെഴുതി തുടങ്ങി: തുടക്കത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍, ഏവരും വിജയ പ്രതീക്ഷയില്‍
കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു, ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്ര തകരാറുകള്‍, ബൂത്തുകളില്‍ തിരക്ക്
വോട്ടറുടെ ഒപ്പിന് പുറമേ വിരലടയാളവും; ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍