ധർമ്മടത്ത് പിണറായിക്കെതിരെ സി രഘുനാഥ് തന്നെ, കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു
കണ്ണൂര്‍: ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് തന്നെ മത്സരിക്കും. രഘുനാഥിന് കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുളള അനിശ്ചിതത്വത്തിന് അവസാനമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ രഘുനാഥ് ധര്‍മ്മടത്ത് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
93 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും ഒടുവിലാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് കൊടുത്തിരുന്ന സീറ്റ് ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തത്.

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ അടക്കം പേരുകള്‍ ധര്‍മ്മടത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് എംപി കെ സുധാകരനെ ആണ് കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മടത്തേക്ക് പരിഗണിച്ചത്. പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയായാകാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും സുധാകരന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തിലെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ പിന്‍മാറുകയായിരുന്നു. കണ്ണൂര്‍ ഡിസിസിയും സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കേണ്ടതില്ലെന്ന് നിലപാടെടുത്തു.
അതിനിടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കുന്നതിന് മുന്‍പേ സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ രഘുനാഥന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഉളള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications