മാറ്റത്തിന് സിപിഐയും; ഇത്തവണ വനിതാ മന്ത്രിയുണ്ടായേക്കും, എണ്ണം കുറയ്ക്കുന്നതില്‍ എതിര്‍പ്പ്
തിരുവനന്തപുരം: തുടര്‍ഭരണം ലഭിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാറില്‍ ആരൊക്കെ അംഗങ്ങള്‍ ആവുമെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സിപിഎമ്മില്‍ മുഖ്യമന്ത്രിയെ ഒഴികെ മറ്റ് എല്ലാവരും പുതുമുഖങ്ങള്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കെകെ ശൈലജയുടെ കാര്യത്തില്‍ മാത്രമാണ് തുടരാലോചന നടക്കുന്നത്. സിപിഎമ്മിലേത് പോലെ സിപിഐയിലും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം സിപിഐക്ക് ഇത്തവണ ലഭിക്കുന്ന ക്യാബിനറ്റ് പദവികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന സൂചനയുമുണ്ട്.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ഒന്നാം പിണറായി സര്‍ക്കാര്‍
ഒന്നാം പിണറായി സര്‍ക്കാരില്‍ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ചീഫ് വിപ്പും ഉള്‍പ്പടെ ആറ് ക്യാമ്പിനറ്റ് പദവിയായിരുന്നു സിപിഐക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാറില്‍ ഇത് അഞ്ചായി കുറയും. കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്ന സാഹചര്യത്തില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നു.

മന്ത്രി സ്ഥാനം കുറയുമോ
മന്ത്രി സ്ഥാനം വെട്ടിക്കുറയ്ക്കുന്നതിനോട് സിപിഐക്ക് താല്‍പര്യം ഇല്ല. ചീഫ് വിപ്പ് പദവി വിട്ട് നല്‍കാമെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും ഇടയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ചെറുകക്ഷികളില്‍ എല്ലാവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചനയുമുണ്ട്.

വിട്ടുവീഴ്ചകള്‍
കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കാന്‍ 13 മന്ത്രിമാരുള്ള സിപിഎമ്മിനും 4 മന്ത്രിമാരുള്ള സിപിഐക്കും വിട്ടുവീഴ്ച ചെയ്യണം. രണ്ടെണ്ണം ഞങ്ങളും ഒന്ന് സിപിഐയും എന്ന നിലപാടായിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്. എന്നാല്‍ നാല് മന്ത്രിമാര്‍ ഇത്തവണയും വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം.

ഇ ചന്ദ്രശേഖരന്‍
ഇ ചന്ദ്രശേഖരന്‍ വീണ്ടും മന്ത്രിയായേക്കും. ഒന്നാം പിണറായി സര്‍ക്കാറിലെ ചീഫ് വിപ്പും ഒല്ലൂര്‍ എംഎല്‍എയുമായി കെ രാജന്‍, ചേര്‍ത്തല എംഎല്‍എ പി പ്രസാദ്, ചടയമംഗലം എംഎല്‍എ ചിഞ്ചു റാണി എന്നിവരുമാണ് മന്ത്രിമാരാകാന്‍ സാധ്യതയുള്ളവര്‍. ചീഫ് വിപ്പ് പദവി നഷ്ടമായാല്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് അടുര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ് പരിഗണിക്കുന്നത്.

ഔദ്യോഗിക ചര്‍ച്ചകള്‍
ചിറ്റയം ഗോപകുമാര്‍ അല്ലെങ്കില്‍ വൈക്കം എംഎല്‍എ സികെ ആശയെയാണ് ഈ പദവിയിലേക്ക് സിപിഐ പരിഗണിക്കാന്‍ സാധത്യയുള്ളത്. ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. വടക്കന്‍ കേരളത്തിന്‍റെ പ്രതിനിധി എന്നതാണ് ഇ ചന്ദ്രശേഖരന്‍റെ അനുകൂല ഘടകം.

നാദാപുരം എംഎല്‍എ
എല്ലാവരേയും പുതുമുഖങ്ങളാക്കാന്‍ സിപിഐ തീരുമാനിച്ചാല്‍ ചന്ദ്രശേഖരന്‍റെ സാധ്യത അടയും. പകരം നാദാപുരം എംഎല്‍എ ഇകെ വിജയനെ പരിഗണിക്കാനും സാധ്യതയുണ്ട്. പാർട്ടി ശക്തി കേന്ദ്രമായ തൃശൂരിൽനിന്നും ഒരു എംഎല്‍എ എന്നതിലാണ് ഓ രാജന്‍രെ മന്ത്രി സാധ്യത. എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്.

ചിഞ്ചുറാണി
സിപിഐ ദേശീയ കൗൺസിൽ അംഗമാണ് ചിഞ്ചുറാണി. കഴിഞ്ഞ തവണയും സിപിഐയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ എല്ലാം പുരുഷന്‍മാര്‍ ആയിരുന്നു. അതിനാല്‍ തന്നെ ഇത്തവണ ഒരു വനിതയെ സിപിഐ മന്ത്രി പദവിയിലേക്ക് കൊണ്ടുവരാന്‍ സാധ്യത കൂടുതലാണ്. കൊല്ലം ജില്ലയില്‍ നിന്ന് സിപിഐക്ക് മന്ത്രിമാര്‍ പതിവുള്ള കാര്യവുമാണ്.

ഗ്രൂപ്പ് സമവാക്യങ്ങൾ
പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ചിഞ്ചുറാണിക്ക് അനുകൂലവുമാണ്. പുനലൂരില്‍ നിന്നും വിജയിച്ച സുപാലിനോട് ഔദ്യോഗിക പക്ഷത്തിന് അത്ര താല്‍പര്യം ഇല്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയഘട്ടത്തില്‍ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ ചിഞ്ചുറാണിക്ക് സാധിച്ചിരുന്നു. 25 സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ 17 സീറ്റിലാണ് വിജയിച്ചത്.
ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications